April 29, 2024

മൊറോട്ടോറിയം കാലാവധി മാർച്ച് വരെ നീട്ടണം : സ്വതന്ത്ര കർഷക സംഘം

0
കൽപ്പറ്റ: കോവിഡ് കാലത്ത് റിസർവ് ബാങ്ക് അനുവദിച്ച ബേങ്ക് വായ്പകൾക്കും മറ്റുമുള്ള മൊറോട്ടോറിയം കാലാവധി  ഓഗസ്റ്റ് 31 ന് അവസാനിക്കുന്നതിനാൽ കാലാവധി 2021മാർച്ച് 31 വരെ നീട്ടാൻ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തണമെന്ന് സ്വതന്ത്ര കർഷക സംഘം ജില്ലാ ജനറൽ സെക്രട്ടറി  പി.കെ. അബ്ദുൽ അസീസ് മുഖ്യമന്ത്രിക്ക് അയച്ച നിവേദനത്തിൽ ആവശ്യപ്പെട്ടു.   സെപ്തംബർ ഒന്നു മുതൽ വായ്പകൾ തിരിച്ചടക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ കുറെ ദിവസങ്ങളായി ബേങ്കുകൾ കർഷകരിലും മറ്റു സമ്മർദ്ദം ചെലുത്തി വരികയാണ്.  ജപ്തി നടപടികളും  സർഫാസി നിയമമനുസരിച്ച് വായ്പാ കുടിശ്ശിഖ ഈടാക്കാനും മൊറോട്ടോറിയ കാലാവധി തീരാൻ കാത്തിരിക്കുകയാണ് ബേങ്ക് അധികൃതർ.  അതിനാൽ കർഷകരുൾപ്പെടെയുള്ള ജനവിഭാഗം വളരെ ഭീതിയോടെയാണ് കഴിയുന്നത്.  വരൾച്ച, പ്രളയം വരുത്തിവെച്ച കൃഷിനാശത്തിൽ നിന്ന്  കർഷകർ ഇതെവരെയും മോചിതരായിട്ടില്ല. കൃഷി നാശത്തിനു പുറമെ ഉല്പാദന കുറവും, വർഷങ്ങളായി നേരിടുന്ന വിലക്കുറവും അനുഭവിക്കുന്നവരാണ് കർഷകർ.   പ്രകൃതിക്ഷോഭം മൂലം ഉണ്ടായ കൃഷിനാശത്തിന്  നഷ്ടപരിഹാരം നൽകാൻ പോലും സർക്കാറുകൾ ഇതെവരെ തയ്യാറായിട്ടില്ല. ഇതിനെല്ലാം പുറമേയാണ് കോവിഡെന്ന മഹാമാരി  എല്ലാ മേഖലയെയും തകർത്തെറിഞ്ഞത്. സാമ്പത്തിക പ്രയാസം കാരണം യഥാസമയം കൃഷിയിറക്കാൻ പോലും സാധിക്കാത്തവരാണ് കർഷകർ.   വായ്പാ തിരിച്ചടവിനുള്ള എല്ലാ സാധ്യതകളും മങ്ങിയ സാഹചര്യമാണ് കർഷകരുടെ മുൻപിലുള്ളത്. അതിനാൽ മൊറോട്ടോറിയം കാലാവധി മാർച്ച് 31 വരെ നീട്ടാൻ  സംസ്ഥാന സർക്കാർ  കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തണമെന്നും, വായ്പാ കുടിശ്ശികക്കാർക്ക് മൊറോട്ടാറിയം കാലത്തെ പലിശ ഇളവ് ഉൾപ്പെടെയുള്ള സഹായകരമായ നിലപാട് സർക്കാറിൽ നിന്നുണ്ടാ വണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *