April 19, 2024

ശ്രീകൃഷ്ണ ജയന്തി പതാക ദിനം നാളെ.

0


കല്‍പ്പറ്റ: ബാലഗോ കുലം ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം കുറിക്കും. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ശോഭായാത്രകള്‍ സംഘടിപ്പിക്കുന്നില്ല. വീടുകളിലും കവലകളിലും  ഞായറാഴ്ച പതാകാ ദിനം കൊണ്ടാടും. കലാ, സാഹിത്യ, സാംസ്‌കാരിക പ്രവര്‍ത്തകരും വിവിധ സ്ഥലങ്ങളില്‍ പങ്കാളികളാവും. ഇരുന്നൂറോളം  കേന്ദ്രങ്ങളിലും ഇരുപത്തി അയ്യാരിത്തിലധികം വീടുകളിലും പതാകകള്‍ നാട്ടും. ആഘോഷ പരിപാടികള്‍ വിജയിപ്പിക്കുന്നതിനു വേണ്ടി പഞ്ചായത്ത് തലത്തിലും സ്ഥാനീയ തലത്തിലും സ്വാഗത സംഘ സമിതികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.  ആഘോഷങ്ങളുടെ ഭാഗമായി വിവിധ കേന്ദ്രങ്ങളില്‍ കൃഷ്ണ ലീലാ കലോത്സവങ്ങളും സാംസ്‌കാരിക സമ്മേളനങ്ങളും ഓണ്‍െലനായി സംഘടിപ്പിക്കുന്നുണ്ട്. ഭഗവത് ഗീത, ഗോകുല പ്രാര്‍ത്ഥന, ജ്ഞാനപ്പാന, ചിത്രരചന, ഉപന്യാസം തുടങ്ങിയ മത്സര പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. വീടുകളില്‍ കൃഷ്ണകുടീരങ്ങള്‍ ഒരുക്കുകയും ദീപകാഴ്ചകള്‍ നടത്തുകയും ചെയ്യും. സെപ്തംബര്‍ 10 ന് ശ്രീകൃഷ്ണ ജയന്തി നാളില്‍ വീടുകളില്‍ കുട്ടികള്‍ കൃഷ്ണ വേഷം ധരിക്കും തുടര്‍ന്ന് കണ്ണനൂട്ട്, ദീപ കാഴ്ച, സത് സംഗം, പ്രസാദ വിതരണം എന്നിവ ഉണ്ടാകും. വീടൊരുക്കാം വീണ്ടെടുക്കാം വിശ്വ ശാന്തിയേകാം എന്ന സേന്ദേശമാണ് ബാലഗോകുലം നല്‍കുന്ന ആഹ്വാനെമെന്ന് ബാലഗോകുലം ഭാരവാഹികള്‍ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *