May 7, 2024

വയനാട് സ്വദേശി മുഹമ്മദ് അലി ജർമ്മനിയിലേക്ക് : ബര്‍ലിനില്‍ ഉപരി പഠനത്തിന് ഫെലോഷിപ്പ്

0
Img 20200906 144215.jpg
കല്‍പറ്റഃ വയനാട് വെള്ളമുണ്ട സ്വദേശിയായ യുവാവിന് ബര്‍ലിന്‍ സര്‍വ്വകലാശാലയുടെ ഉന്നത വിദ്യാഭ്യാസ ഗവേഷണത്തിനുള്ള ഫെല്ലോഷിപ്പ് ലഭിച്ചു… വെള്ളമുണ്ട പുത്തൂര്‍ ഉസ്മാന്‍-റംല ദമ്പതികളുടെ മകന്‍ മുഹമ്മദലി(27) ക്കാണ് ഈ അപൂര്‍വ്വ ഭാഗ്യം.
വയനാട്ടില്‍ നിന്ന് ആദ്യമായാണ് ഒരാള്‍ ഈ നേട്ടം കെെവരിക്കുന്നത്. മുഹമ്മദലി ഇന്നു രാവിലെ ഡല്‍ഹിയില്‍ നിന്നും ബര്‍ലിനിലേക്കു പോയി.
ജര്‍മന്‍ സര്‍ക്കാരിന്‍റെ കീഴിലുള്ള ഉന്നത വിദ്യാഭ്യാസ കൗണ്‍സിലാണ് മൂന്നു വര്‍ഷത്തെ ഫെല്ലോഷിപ്പിന് മുഹമ്മദലിയെ തിരഞ്ഞെടുത്തത്.ഇന്ത്യയിലെ യുജിസിക്കു സമാനമായ ജര്‍മനിയിലെ 'ഡാഡി'ന്‍റെ കീഴില്‍  ബര്‍ലിന്‍ സര്‍വ്വ കലാശാലയുടെ സാംസ്കാരിക വിഭാഗത്തിലാണു ഗവേഷണത്തിനു പ്രവേശനം ലഭിച്ചത്.
വെള്ളമുണ്ടയിലെ ഇടത്തരം കുടുംബാംഗമായ മുഹമ്മദലി ഹെെദരാബാദ് സെന്‍ട്രല്‍ യുണിവേഴ്സിറ്റിയില്‍ നിന്നും  പൊളിറ്റിക്കല്‍ സയന്‍സില്‍ എംഎ യും എംഫിലും പൂര്‍ത്തിയാക്കിയിരുന്നു.സാമൂഹിക സമാധാനത്തില്‍ പ്രലാചകന്‍ മുഹമ്മദ് നബിയുടെ ദര്‍ശനങ്ങള്‍ വഹിക്കുന്ന പങ്ക് എന്ന വിഷയത്തിലാണ് മുഹമ്മദലി ഹെെദരാബാദ് സര്‍വ്വ കലാശാലയില്‍ നിന്നും എംഫില്‍ നേടിയത്.
ബര്‍ലിന്‍ സര്‍വ്വ കലാശാലയുടെ  ഗ്രാജ്വേറ്റ് സ്കൂള്‍  ഒാഫ് മുസ്ലിം കള്‍ച്ചറല്‍ എന്ന സ്ഥാപനമാണ് മുഹമ്മദലിക്ക് മൂന്നു വര്‍ഷത്തെ ഉപരി പഠന, ഗവേഷണ സൗകര്യമൊരുക്കുക.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *