April 26, 2024

മയക്കുമരുന്ന് – കഞ്ചാവ് മാഫിയ ശക്തമാകുന്നു : പിടിക്കപ്പെടുന്നത് അപൂർവ്വമായി മാത്രം.

0
Screenshot 2020 09 07 07 39 34 457 Com.miui .gallery.png
കൽപ്പറ്റ.. വയനാട് വഴി കഞ്ചാവും മയക്കുമരുന്നും കടത്തുന്നത് വ്യാപകമാവുന്നു. ലോക്ക് ഡൗണിന് ശേഷം മാഫിയയുടെ വളർച്ച ശക്തമായി.  

അപൂർവ്വമായി മാത്രമാണ് പിടിക്കപെടുന്നത്.  കൊറോണക്കാലത്ത് പരിശോധന കുറഞ്ഞതാണ് മയക്കു മരുന്ന് സംഘങൾക്ക് കരുത്താകുന്നത്. കഴിഞ്ഞ ദിവസം മാനന്തവാടിയിൽ രണ്ടംഗ സംഘെത്തെ പിടികൂടിയിരുന്നു. 
മാനന്തവാടി ചൂട്ടക്കടവ് സ്വദേശിയായ ജയപാണ്ടി എ. (21 )  മനന്തവാടി അമ്പുകുത്തി സ്വദേശിയായ കുളങ്ങര വീട്ടിൽ ഷഫീക്ക് കെ.വി (27 ) എന്നിവരെയാണ്  അറസ്റ്റ് ചെയ്തത്. സംഘത്തിലുണ്ടായിരുന്ന മാനന്തവാടി കമ്മോം സ്വദേശിയായ പടിക്കൽ ക്കണ്ടി വീട്ടിൽ ജിൻഷാദ് എന്നയാളും പള്ളിക്കൽ സ്വദേശിയായ ചാത്തോത്ത് വീട്ടിൽ ഷംനാസ് എന്നയാളും സംഭവസ്ഥലത്ത് നിന്നും കാറിൽ രക്ഷപ്പെട്ടു. ഇവർക്കെതിരെ എൻഡിപിഎസ് ആക്ട് പ്രകാരം കേസെടുത്തു. ഒരു ഗ്രാം എംഡിഎംഎയും 100 ഗ്രാം കഞ്ചാവും ഇവരുടെ പക്കൽ നിന്നും കണ്ടെടുത്തു. 'പാർട്ടി ഡ്രഗ്' എന്നറിയപ്പെടുന്ന എംഡിഎംഎ 0.5 ഗ്രാം  കൈവശം വെച്ചാൽ പോലും  10 വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *