May 4, 2024

സാക്ഷരതാ ദിനാചരണം: മുതിര്‍ന്ന പഠിതാക്കളെ ആദരിക്കും

0
ലോക സാക്ഷരതാ ദിനത്തോടനുബന്ധിച്ച് ജില്ലയിലെ 26 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മുതിര്‍ന്ന സാക്ഷരതാ പഠിതാക്കളെ ജനപ്രതിനിധികള്‍ ആദരിക്കും. ഇന്ന് (സെപ്തംബര്‍ 8) രാവിലെ 9 മണിക്ക്  ജില്ലാ സാക്ഷരതാ സമിതിയുടെ നേതൃത്വത്തില്‍ പഠിതാക്കളുടെ ഭവനങ്ങളില്‍ എത്തി ജനപ്രതിനിധികളും സാക്ഷരതാ പ്രവര്‍ത്തകരും ചേര്‍ന്നാണ് ആദരിക്കുന്നത്. പൊഴുതന പഞ്ചായത്തിലെ സുഗന്ധഗിരി ചെന്നായ്കവല കോളനിയിലെ 80 കാരിയായ കുങ്കി അമ്മയെ സി.കെ ശശീന്ദ്രന്‍ എം.എല്‍.എ ആദരിക്കും. പടിഞ്ഞാറത്തറ പഞ്ചായത്തിലെ പുഞ്ചവയല്‍ കോളനിയിലെ 80 കാരികളായ കര്‍ത്ത, കറുമ എന്നീ മുതിര്‍ന്ന പഠിതാക്കളെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ ആദരിക്കും. 
ജില്ലയിലെ ഏറ്റവും മുതിര്‍ന്ന പഠിതാവായ പനമരം പഞ്ചായത്തിലെ പാതിരയമ്പം കോളനിയിലെ 91 കാരിയായ പാറ്റയെ പനമരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷൈനി കൃഷ്ണനും ആദരിക്കും. ജില്ലയിലെ 2975 ആദിവാസി ഊരുകള്‍ കേന്ദ്രീകരിച്ച് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും സാക്ഷരതാ മിഷന്റെയും നേതൃത്വത്തില്‍ വയനാട് സമ്പൂര്‍ണ്ണ  ആദിവാസി പദ്ധതി ഉടനെ ആരംഭിക്കുമെന്നും ജില്ലാ ആദിവാസി സാക്ഷരതാ കോര്‍ഡിനേറ്റര്‍ പി.എന്‍ ബാബു അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *