March 29, 2024

ക്ഷീരഗ്രാമം പദ്ധതി ഉദ്ഘാടനം: സ്വാഗത സംഘം രൂപീകരിച്ചു

0


കോട്ടത്തറ ഗ്രാമപഞ്ചായത്തില്‍ നടപ്പിലാക്കുന്ന ക്ഷീരഗ്രാമം പദ്ധതിയുടെ ഉദ്ഘാടന ചടങ്ങുകള്‍ക്കായി സ്വാഗത സംഘം രൂപീകരിച്ചു. സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ രക്ഷാധികാരിയും  കോട്ടത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലീലാമ്മ ജോസഫ്  ചെയര്‍മാനും ക്ഷീര വികസന ഓഫീസര്‍ കണ്‍വീനറുമായി 19 അംഗ സമിതിയാണ് രൂപീകരിച്ചത്. ത്രതല പഞ്ചായത്ത് അംഗങ്ങള്‍, സംഘം പ്രതിനിധികള്‍ തുടങ്ങിയവര്‍ അംഗങ്ങളാണ്. സ്വാഗത സംഘ രൂപീകരണ യോഗം കോട്ടത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലീലാമ്മ ജോസഫ് ഉദ്ഘാടനം ചെയ്തു. വെണ്ണിയോട് ക്ഷീര സംഘം പ്രസിഡന്റ് ആന്റണി ജോര്‍ജ്ജ് അദ്ധ്യക്ഷത വഹിച്ചു. ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഷൈജി കെ.എം. പദ്ധതി വിശദീകരണം നടത്തി. വൈസ് പ്രസിഡന്റ് ബി. ഉണ്ണികൃഷ്ണന്‍,  ക്ഷീര വികസന വകുപ്പ് ഗുണ നിയന്ത്രണ ഓഫീസര്‍ എം.പത്മനാഭന്‍,  ഡയറി ഫാം ഇന്‍സ്ട്രക്ടര്‍ ധന്യ കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. 

പാലുപ്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതിനും ഗ്രാമീണ സമ്പത്ത് വ്യവസ്ഥയുടെ പുരോഗതിയും ലക്ഷ്യമിട്ട് ക്ഷീര വികസന വകുപ്പ് നടപ്പിലാക്കുന്ന ക്ഷീര ഗ്രാമം പദ്ധതിയില്‍ വയനാട് ജില്ലയില്‍ നിന്നും കോട്ടത്തറ ഗ്രാമ പഞ്ചായത്തിനെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. 50 ലക്ഷം രൂപയുടെ ധനസഹായം വിവിധ പദ്ധതികള്‍ക്കായി ലഭിക്കും. സംസ്ഥാനത്ത് 25 ഗ്രാമ പഞ്ചായത്തുകളാണ് ക്ഷീര ഗ്രാമം പദ്ധതി നടപ്പിലാക്കുന്നതിനായി തിരഞ്ഞെടുത്തത്. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *