April 29, 2024

ക്ഷീരവികസന വകുപ്പിൻറെ സബ്‌സിഡി നിരക്കിൽ വൈക്കോൽ വിതരണ പദ്ധതി ഉത്ഘാടനം ചെയ്തു

0
Img 20200909 175851.jpg
 
ക്ഷീരവികസന വകുപ്പിൻറെ ആഭിമുഖ്യത്തിൽ കോവിഡ് പശ്ചാത്തലത്തിൽ ക്ഷീര കർഷകർക്കായി നടപ്പിലാക്കുന്ന സബ്‌സിഡിനിരക്കിൽ വൈക്കോൽ വിതരണം, കിസാൻ ക്രെഡിറ്റ് കാർഡ് വിതരണം എന്നിവയുടെ  മാനന്തവാടി ബ്ലോക്ക് തല  ഉൽഘാടനം സെപ്റ്റംബർ 09ന് മാനന്തവാടി ക്ഷീരോത്പാദക സഹകരണ സംഘത്തിൽ വെച്ച്  സംഘം പ്രസിഡണ്ട് ശ്രീ  പി ടി ബിജുവിൻറെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ക്ഷീരവികസന വകുപ്പ് വയനാട് ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ ശ്രീമതി കെ എം ഷൈജി നിർവഹിച്ചു.പദ്ധതിയുടെ ഭാഗമായി ക്ഷീരകർഷകർ സംഘങ്ങളിൽ നിന്നും വാങ്ങുന്ന വൈക്കോലിനു കിലോക്ക് 3 രൂപ സബ്‌സിഡി അനുവദിക്കുന്നതാണ്.ബ്ലോക്ക് പരിധിയിലെ മുഴുവൻ ക്ഷീരസംഘങ്ങൾ മുഖേനയും പദ്ധതി നടപ്പിൽ വരുത്തുന്നതാണ്. ക്ഷീരവികസന വകുപ്പ് കർഷകർക്കായി നടപ്പിലാക്കി വരുന്ന ക്ഷീരസ്വാന്തനം ഇൻഷുറൻസ് പദ്ധതിയുടെ ധനസഹായവും ചടങ്ങിൽ നിർവഹിക്കുകയുണ്ടായി. ചടങ്ങിൽ ക്ഷീരവികസന വകുപ്പ് ജില്ലാ ഗുണനിയന്ത്രണ ഓഫിസർ ഇ എം പത്മനാഭൻ വൈക്കോൽ ധനസഹായ വിതരണം'നടത്തി.  ഗുണമേന്മയുള്ള പാലളന്ന ക്ഷീരകർഷകർക്കുള്ള മിൽമയുടെ സമ്മാനവിതരണം മിൽമ P & I മാനേജർ ശ്രീ ജയരാജ് ടി നിർവഹിച്ചു. സംസ്ഥാന സർക്കാരിൻറെ ക്ഷീരകർഷകർക്കുള്ള  കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതി പ്രകാരമുള്ള വായ്പ പദ്ധതിയുടെ വിതരണോത്ഘാടനം കാനറാ ബാങ്ക് മാനേജർ ശ്രീ ജോയി നിർവഹിച്ചു. മാനന്തവാടി ക്ഷീരവികസന യൂണിറ്റ് പരിധിയിലെ 5250 ക്ഷീരകർഷകരിൽ 3850 പേർ കിസാൻ ക്രെഡിറ്റ് കാർഡിനുള്ള അപേക്ഷകൾ വിവിധ ബാങ്കുകളിൽ സമർപ്പിക്കുകയുണ്ടായി. ജില്ലയിൽ നിലവിൽ 750 ക്ഷീരകർഷകർക്കായി 3.5 കോടി രൂപ കിസാൻ ക്രെഡിറ്റ് കാർഡ് വായ്പ അനുവദിക്കുകയുണ്ടായി. മാനന്തവാടി ക്ഷീരവികസന ഓഫിസർ നിഷാദ് വികെ മാനന്തവാടി ക്ഷീരസംഘം സെക്രട്ടറി മഞ്ജുഷ എം എസ് എന്നിവർ ചടങ്ങിൽ സംസാരിക്കുകയുണ്ടായി.
                                                                              
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *