May 5, 2024

പരിസ്ഥിതി ലോല മേഘലാ പ്രഖ്യാപനത്തിനെതിരെ തരിയോട് ഗ്രാമപഞ്ചായത്ത് പ്രമേയം

0
Images 4.jpeg
കാവുംമന്ദം: മലബാർ വന്യജീവി സങ്കേതവുമായി ബന്ധപ്പെട്ട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച കരട് വിജ്ഞാപനത്തില്‍ ഉള്‍പ്പെട്ട തരിയോട് വില്ലേജ് അടക്കമുള്ള ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് തരിയോട് ഗ്രാമപഞ്ചായത്ത് ഭരണസമിതി പ്രമേയം അവതരിപ്പിച്ചു. കരട് വിജ്ഞാപനം റദ്ദാക്കുന്നത് വരെ വിവിധ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനും ജനകീയ ഒപ്പു ശേഖരണം നടത്തി പ്രമേയത്തോടൊപ്പം കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് അയച്ചു കൊടുക്കുന്നതിനും ഭരണ സമിതി തീരുമാനിച്ചു. നാടിന്‍റെ വികസനത്തില്‍ നിര്‍ണ്ണായക പങ്കു വഹിച്ച കുടിയേറ്റ കര്‍ഷകരെ ഇറക്കി വിടാനുള്ള നീക്കം ചെറുക്കുമെന്നും തീരുമാനിച്ചിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ വി സന്തോഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ വിദ്യാഭ്യാസ ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ ആന്‍സി ആന്‍റണി പ്രമേയം അവതരിപ്പിച്ചു. വികസന സ്ഥിരം സമിതി അദ്ധ്യക്ഷ സിന്ധു ഷിബു, അംഗം ടോം തോമസ് എന്നിവര്‍ പിന്തുണക്കുകയും ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ സി ടി ചാക്കോ, കെ വി ചന്ദ്രശേഖരന്‍, ബിന്ദു ചന്ദ്രന്‍, ഗിരിജ സുന്ദരന്‍, പി എ ഇബ്രാഹിം തുടങ്ങിയവര്‍ സംസാരിച്ചു…

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *