മാലിന്യ പ്രശ്‌നം-കല്‍പ്പറ്റ നഗരസഭയുടെ അനാസ്ഥക്കെതിരെ ലീഗ് റോഡ് ഉപരോധിച്ചു

കല്‍പ്പറ്റ: കല്‍പ്പറ്റ എമിലിയില്‍ ഒരു മാസക്കാലമായി കെട്ടികിടക്കുന്ന മാലിന്യമെടുക്കാനോ, അത് നിക്ഷേപിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാനോ തയ്യാറാകാത്ത നഗരസഭയുടെ അലംഭാവത്തിനെതിരെ എമിലി മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ റോഡ് ഉപരോധിച്ചു.മാലിന്യ പ്രശ്‌നവുമായി ബന്ധപ്പെട്ട് നിരന്തരം നഗരസഭയില്‍ പരാതി നല്‍കിയിട്ടും അത് മുഖവിലക്കെടുക്കാനോ പരിഹാരം കാണനോ നഗരസഭ തയ്യാറായിട്ടില്ല.. ദിവസേന നിരവധിയാളുകള്‍ സഞ്ചരിക്കുന്ന റോഡിന്റെ വശത്തായി കൂടിയിരിക്കുന്ന മാലിന്യം കൂമ്പാരം പരിസരവാസികള്‍ക്ക് ഏറെ പ്രയാസം സൃഷിട്ടിക്കുന്നു, മാലിന്യ പ്രശ്‌നം ഉടനടി പരിഹരിച്ചിട്ടില്ലെങ്കില്‍ പ്രദേശവാസികളെ അണിനിരത്തി കൂടുതല്‍ പ്രക്ഷോപത്തിലേക്ക് നീങ്ങുമെന്ന് ലീഗ് മുന്നറിയിപ്പ് നല്‍കികെ കെ നൗഫല്‍ സ്വാഗതം പറഞ്ഞു. മുനിസിപ്പല്‍ മുസ്ലിം ലീഗ് ജന സെക്രട്ടറി കേയംതൊടി മുജീബ് ഉപരോധം ഉദ്ഘാടനം ചെയ്തു
എം പി മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചുമുജീബ് എന്‍ കെ, കെ പി അമ്മദ് ഹാജി എന്നിവര്‍ സംസാരിച്ചു ഷമീര്‍ ഓ പി നന്ദി പറഞ്ഞു..



Leave a Reply