April 18, 2024

അമ്പുകുത്തിയിലെ കൈവശക്കാർക്ക് പട്ടയം: ഉപഗ്രഹതല സർവ്വേ ആരംഭിച്ചു.

0
Img 20200916 Wa0298.jpg
മാനന്തവാടി :അമ്പുകുത്തികാരുടെ പട്ടയമെന്ന ആവശ്യം സർക്കാർ തല നടപടികൾ അവസാന ഘട്ടത്തിൽ ഉപഗ്രഹതല സർവ്വേ ആരംഭിച്ചു.കേരള ലാൻ്റ് ഇൻഫർമേഷൻ മിഷൻ്റെ നേതൃത്വത്തിലാണ് സർവ്വേ നടക്കുന്നത്.പൂവണിയുന്നത് അമ്പുകുത്തിക്കാരുടെ പട്ടയമെന്ന ചിരകാലാഭിലാഷമെന്ന് ഒ.ആർ.കേളു എം.എൽ.എ.
1-1-1977 ന് മുൻപ് കൈവശം വെച്ച് വരുന്ന 317 കുടുംബങ്ങളുടെ സ്ഥലങ്ങളാണ് ഉപഗ്രഹ സർവ്വേ നടത്തി ഗൂഗിൾ മാപ്പിലേക്ക് കയറ്റാനുള്ള Gps സർവ്വേയ്ക്കാണ് ഇന്ന് തുടക്കം കുറിച്ചത്. കേരള ലാൻ്റ് ഇൻഫർമേഷൻ മിഷൻ യൂണിറ്റ് ഓഫീസർ ഐ.സെബീനയുടെ നേതൃത്വത്തിലുള്ള സംഘമാണ് മാനന്തവാടി അമ്പുകുത്തിയിലെ ഭൂമി Gps സർവ്വേ നടത്തുന്നത്. കൈവശകർക്ക് പട്ടയം നൽകുന്നതിൻ്റെ ഭാഗമായി മുൻപ് രണ്ട് തവണ റവന്യ – ഫോറസ്റ്റ് വകുപ്പുകൾ ചേർന്ന് ജോയിൻ്റ് വെരിഫിക്കേഷൻ നടത്തിയ ഭൂമിയിലാണ് ഇപ്പോൾ Gps സർവ്വേ നടക്കുന്നത്.പതിറ്റാണ്ടുകളായി കൈവശം വെച്ചു വന്ന കൈവശക്കാർക്ക് നാളിതുവരെ പട്ടയം ലഭിച്ചിരുന്നില്ല. പ്രദേശവാസികൾ സംയുക്ത ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് നിരന്തര പ്രക്ഷോഭത്തിൻ്റെ പാതയിലായിരുന്നു.ഒ.ആർ.കേളു എം.എൽ.എ.മുൻകൈ എടുത്താണ് പട്ടയം ലഭിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതും ഏറ്റവും ഒടുവിൽ Gps സർവ്വേയ്ക്ക് തുടക്കം കുറിച്ചതും . രണ്ട് ദിവസം കൊണ്ട് സർവ്വേ നടപടികൾ പൂർത്തിയാക്കി കേന്ദ്ര സർക്കാരിന് സമർപ്പിക്കുന്ന മുറയ്ക്ക് പട്ടയം ലഭിക്കുന്നതിനുള്ള നടപടികൾക്ക് തുടക്കമാവും ഇതോടെ അമ്പുകുത്തിയിലെ 317 കുടുംബങ്ങളുടെ പട്ടയമെന്ന സ്വപ്നം പൂവണിയും. ജില്ലയിലെ ബത്തേരി, കൽപ്പറ്റ മണ്ഡലത്തിലെ ഇത്തരം ഭൂമികളുടെ സർവ്വേ നടപടികൾ കൂടി പൂർത്തികരിച്ചാവും സംഘം മടങ്ങുക
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *