തെരുവുനായ ശല്യം:അടിയന്തരനടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ്
മാനന്തവാടിയിൽ തെരുവുനായ ശല്യം രൂക്ഷം. അടിയന്തരനടപടി സ്വീകരിക്കണമെന്ന് മാനന്തവാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.
മാനന്തവാടി നഗരസഭ പരിധിയിൽ കണിയാരം, എരുമത്തെരിവ് മാനന്തവാടി ടൗൺ എന്നിവിടങ്ങളിൽ വച്ച് തെരുവുനായകളുടെ കടിയേറ്റത്. ഇന്നലെ വൈകുന്നേരം മൂന്ന് പേർക്ക് കടിയേറ്റിട്ടും തെരുവുനായയെ പിടികൂടാൻ വേണ്ട നടപടി സ്വീകരിക്കാത്തതിനാലാണ് ഇന്നും യാത്ര ചെയ്യുന്നവർക്ക് കടിയേൽക്കുന്ന സാഹചര്യമുണ്ടായത് തമിഴ്നാട് സ്വദേശിക്കും ഇന്നലെ കടിയേറ്റിരുന്നു. സമീപകാലത്ത് മാനന്തവാടി ടൗണിലും പരിസര പ്രദേശങ്ങളിലും തെരുവ് നായ്ശല്യം രൂക്ഷമാണ് . അടിയന്തര നടപടി സ്വീകരിക്കാൻ നഗരസഭ ഭരണ സമിതി തയ്യാറാവണമെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ഡെന്നിസൺ കണിയാരം ആവശ്യപ്പെട്ടു.



Leave a Reply