March 29, 2024

പ്രളയത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ട വിധവയെ സ്ഥലബ്രോക്കർമാർ പറ്റിച്ചതായി പരാതി

0
Img 20200919 212859.jpg
പ്രളയത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ട വിധവയെ സ്ഥലബ്രോക്കർമാർ പറ്റിച്ചതായി പരാതി.കാണിച്ചു കൊടുത്ത സ്ഥലം നൽകാതെ മറ്റൊരു സ്ഥലം രജിസ്റ്റർ ചെയ്ത് നൽകിയാണ് പറ്റിച്ചത് പിലാക്കാവ് മന്നത്തുപുരയിൽ ലീലയെയാണ് ബ്രോക്കർമാർ പറ്റിച്ചത്. ഇത് സംബദ്ധിച്ച് ലീല ജില്ലാ കലക്ടർക്ക് പരാതി നൽകി.
2018ലെ പ്രളയത്തിലാണ് ലീലയുടെ വീടും സ്ഥലവും നഷ്ടപ്പെട്ടത്. പിലാക്കാവ് മണിയൻ കുന്നിൽ ഉണ്ടായ ഉരുൾപ്പൊട്ടലിലാണ് വിധവയായ ലീലയ്ക്ക് വീടും സ്ഥലവും നഷ്ടപ്പെട്ടത്. ഇതെ തുടർന്ന് പുനരധിവാസ ലിസ്റ്റ് പ്രകാരം 6 ലക്ഷം രൂപ സ്ഥലം വാങ്ങിക്കാൻ സർക്കാരിൽ നിന്നും അനുവദിച്ച പ്രകാരം മാനന്തവാടി ശാന്തിനഗറിൽ 7 സെൻ്റ് സ്ഥലം ബ്രോക്കർമാർ കാണിച്ചു കൊടുക്കുകയും 6 ലക്ഷത്തിന് പുറമെ 1 ലക്ഷത്തി ഇരുപതിനായിരം രൂപ കൂടി നൽകി സ്ഥലം രജിസ്റ്റർ ചെയ്തു. പിന്നീട് ഇതെബ്രോക്കർമാർ ഇവരുടെ വീട് നിർമ്മാണ ചുമതലയും ഏറ്റെടുത്തു.നിർമ്മാണ സ്ഥലത്ത് എത്തിയപ്പോഴാണ് കാണിച്ച സ്ഥലമല്ലെന്നും കാണിച്ച സ്ഥലത്തിന് സമീപം ഒരു ചതുപ്പുനിലമാണ് രജിസ്റ്റർ ചെയ്തു നൽകിയതെന്നും ലീല അറിയുന്നത്. വഴി സൗകര്യം പോലും ഇല്ലാത്ത സ്ഥലമാണ് രജിസ്റ്റർ ചെയ്തത് .അതുകൊണ്ട് തന്നെ ലീല ഇത് സംബദ്ധിച്ച് ജില്ലാ കലക്ടർക്ക് പരാതി നൽകി പരാതി പരിശോധിച്ച ജില്ലാ കലക്ടർ അന്വോഷിച്ച് അടിയന്തര റിപ്പോർട്ട് നൽകാൻ മാനന്തവാടി തഹസിൽദാരെ ചുമതലപ്പെടുത്തുകയും ചെയ്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *