March 29, 2024

ദുരിതബാധിതർക്ക് ഒരു പ്രേഷിത സാന്ത്വനം: “ഞങ്ങളുണ്ട് കൂടെ” എന്ന പദ്ധതിയുമായി ചെറുപുഷ്പ മിഷൻലീഗ്

0
Img 20200919 Wa0553.jpg
 മാനന്തവാടി : 
കവളപ്പാറ പ്രളയത്തിൽ വീടുതകർന്നവർക്കായി ഭൂദാനം  സെന്റ്.മേരിസ് ഇടവക  നിർമിച്ചുനൽകുന്ന ആറ് വീടിന്  ചെറുപുഷ്പ മിഷൻ ലീഗ് മാനന്തവാടി രൂപത, ദുരിതബാധിതർക്ക് ഒരു പ്രേഷിത സാന്ത്വനം “ഞങ്ങളുണ്ട് കൂടെ” എന്ന പദ്ധതിയുടെ ഭാഗമായി ധനസഹായം നൽകി . “ഞങ്ങളുണ്ട് കൂടെ “എന്ന പദ്ധതിയുടെ ഉദ്ഘാടനവും ആദ്യ സഹായ വിതരണവും നിലമ്പൂർ മണിമൂളി റീജിണൽ  വികാരി ജനറൽ റവ.ഫാ. തോമസ് മണക്കുന്നേൽ നിർവ്വഹിച്ചു . സെന്റ്.മേരിസ് ദേവാലയത്തിൻ്റെ നേതൃത്വത്തിൽ  സ്ഥലം വാങ്ങി  അതിൽ 750 സ്ക്വയർ ഫീറ്റ് വീട് ആണ് നിർമ്മിച്ച് നൽകുന്നത്.  വീടുകളുടെ 80 % ശതമാനം പണികളും കഴിഞ്ഞു. ഈ വീടുകൾക്ക്  വയറിങ്ങിന് ആവശ്യമായ സാധന സാമഗ്രികൾ വാങ്ങുന്നതിനായി ചെറുപുഷ്പ മിഷൻ ലീഗ് മാനന്തവാടി രൂപത രണ്ടു ലക്ഷത്തി പതിനായിരം രൂപ സഹായം നൽകി. ചടങ്ങിൽ രൂപതാ ഡയറക്ടർ ഫാ.ഷിജു ഐക്കരകാനായിൽ,  ഫാ.ബിജു തൊണ്ടി പറമ്പിൽ , ഫാ.വിമൽ, ചെറുപുഷ്പ മിഷൻലീഗ് മാനന്തവാടി രൂപതാ പ്രസിഡൻറ് രഞ്ജിത്ത് മുതുപ്ലാക്കൽ,സെക്രട്ടറി ടോം ജോസ് പൂവക്കുന്നേൽ, ജനറൽ ഓർഗനൈസർ തങ്കച്ചൻ മാപ്പിള കുന്നേൽ റീജനൽ ഓർഗനൈസർ വിൻസൻറ് തലച്ചിറ, എക്സിക്യൂട്ടീവ് അംഗങ്ങളായ  ബിനീഷ് തുമ്പിയാംകുഴി, , സാബു  ഊളവള്ളി,ബിജു ചിറ്റേടം,അരുൺ ചേരാടി, ജോസ് ഭൂദാനം  തുടങ്ങിയവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *