ന്യൂസ് വയനാട് ഇംപാക്ട്: കാട്ടുനായ്ക്ക കുടുംബത്തിൻറെ വെള്ള റേഷൻ കാർഡ് മഞ്ഞയാക്കി നൽകാൻ നടപടി.

കേണിച്ചിറ: പൂതാടി പഞ്ചായത്തിലെ നെല്ലിക്കര കുറ്റിക്കാംവയലിലെ കാട്ടുനായ്ക്ക കോളനിയിലെ ബിനീഷ്- -ബിന്ദു ദമ്പതികളുടെ സങ്കടത്തില്‍ ഇടപ്പെട്ട് സംസ്ഥാന ഭക്ഷ്യഭദ്രത കമ്മീഷന്‍. കുടുംബത്തിന്റെ ദുരവസ്ഥ വാര്‍ത്തയായതോടെയാണ് കമ്മീഷന്‍ അംഗം വിജയലക്ഷ്മി രാവിലെ തന്നെ കോളനിയിലെത്തി പ്രശ്‌നത്തിന് പരിഹാരം കണ്ടത്. കുടുംബത്തിന്റെ റേഷന്‍ കാര്‍ഡ് മഞ്ഞയാക്കി നല്‍കാന്‍ സുല്‍ത്താന്‍ ബത്തേരി താലൂക്ക് സപ്ലൈ ഓഫിസര്‍ പി.വി ജയപ്രകാശിന് അവര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നാളെ തന്നെ നിലവിലുള്ള വെള്ള കാര്‍ഡ് മാറ്റി മഞ്ഞ കാര്‍ഡ് നല്‍കുമെന്ന് താലൂക്ക് സപ്ലൈ ഓഫിസറും അറിയിച്ചു. ഇതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. കുടുംബത്തിന്റെ റേഷന്‍ കാര്‍ഡ് വെള്ള ആയതിനാല്‍ ഇവര്‍ക്ക് ആനുകൂല്യങ്ങള്‍ ഒന്നും ലഭിച്ചിരുന്നില്ല. നാല് മക്കളടങ്ങിയ കുടുംബം ലോക്ക്ഡൗണായതിനാല്‍ ഭാര്യക്കും ഭര്‍ത്താവിനും കൂലിപ്പണി ഇല്ലതായതോടെ ദുരിതത്തിലായിരുന്നു. അടുപ്പ് പുകയാത്ത ദിവസങ്ങളായിരുന്നു ഇവര്‍ക്ക് നിരവധിയുണ്ടായിരുന്നത്. റേഷന്‍ കാര്‍ഡ് പ്രകാരം സമ്പന്ന കുടുംബമായതിനാല്‍ ഇവര്‍ക്ക് സര്‍ക്കാരിന്റെ ആനുകൂല്യങ്ങളൊന്നും ലഭിച്ചിരുന്നില്ല. വായ്പക്കോ മറ്റ് ആനുകൂല്യങ്ങള്‍ക്കോ അപേക്ഷിക്കാന്‍ കഴിഞ്ഞിരന്നില്ല. ഏത് സഹായത്തിന് അപേക്ഷിക്കണമെങ്കിലും റേഷന്‍ കാര്‍ഡ് വേണം. ആദിവാസി വിഭാഗങ്ങള്‍ക്കായി സര്‍ക്കാര്‍ അനുവദിച്ച പദ്ധതികള്‍ക്ക് പോലും ഈ കുടുംബത്തിന് അപേക്ഷിക്കാന്‍ കഴിഞ്ഞിരുന്നില്ല. വെള്ള റേഷന്‍ കാര്‍ഡിന്റെ ചതി മനസിലായി ദാരിദ്ര രേഖക്കു താഴെയുള്ളവരുടെ ഗണത്തിലേക്ക് മാറാനായി ബിനീഷ് കയറിയിറങ്ങാത്ത ഓഫീസുകളിലില്ലായിരുന്നു.



Leave a Reply