ശ്രീനാരായണ ഗുരുദേവ മഹാസമാധി ആചരിച്ചു.

എസ്എന്‍ഡിപി യോഗം കല്‍പ്പറ്റ യൂണിയന്റെയും യൂണിയന്‍ അതിര്‍ത്തിയില്‍പ്പെട്ട ശാഖയോഗങ്ങളുടെ ആഭിമുഖ്യത്തിലും ശ്രീനാരായണ ഗുരുദേവ തൃപ്പാദങ്ങളുടെ 93-മത് മഹാസമാധി ആചരണം വിവിധ പരിപാടികളോടെ നടത്തി.സമൂഹപ്രാര്‍ത്ഥന, കൂട്ട ഉപവാസ യജ്ഞം , കഞ്ഞി വിതരണം, പുഴുക്ക് വിതരണം എന്നിവയും സംഘടിപ്പിച്ചു.വിവിധ ശാഖയോഗങ്ങളിലെ പരിപാടികള്‍ക്ക് എസ് എന്‍ ഡി പി ഡയറക്ട്ര്‍ ബോര്‍ഡ് അംഗം സാജന്‍ പൊരുന്നിക്കല്‍, യൂണിയന്‍ പ്രസിഡന്റ് കെ.ആര്‍.കൃഷ്ണന്‍, യൂണിയന്‍ സെക്രട്ടറി എം.മോഹനന്‍, യൂണിയന്‍ വൈസ് പ്രസിഡന്റ് എന്‍.മണിയപ്പന്‍ ,പി ആര്‍.കൃഷ്ണദാസ്, എം.പി.പ്രകാശന്‍, എന്‍.ജയന്‍ നിരവത്ത്, കെ.കെ.രവി, പി.സി.സജി, സി.ചീമോന്‍ വൈത്തിരി ,ഓമന മണിയപ്പന്‍, മല്ലിക ശശി, രജനി കൃഷ്ണദാസ്, എന്നിവര്‍ നേതൃത്വം നല്‍കി. ശ്രീ നാരായണ ഗുരുദേവന്റെ ജീവിതവിജയം മാനവരാശിക്ക് എന്ന വിഷയത്തെ ആസ്പദമാക്കി കല്‍പ്പറ്റ യൂണിയന്‍ വനിത സംഘം പ്രസിഡന്റ് പി.എന്‍.പത്മിനി ഓണ്‍ലൈന്‍ പ്രഭാഷണം നടത്തി.ഗുരുദേവന്റ ജീവിത അവതാരവുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് വനിതാ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായുള്ള ക്വിസ് പരമ്പരയും നടത്തി.



Leave a Reply