April 26, 2024

ചെറുപുഷ്പ മിഷൻലീഗ് മാനേജിങ് കമ്മിറ്റി മുഖ്യമന്ത്രിയ്ക്കും വനം മന്ത്രിയ്ക്കും കത്ത് നൽകി

0
Img 20200923 Wa0040.jpg
വയനാട് വന്യജീവി സങ്കേതത്തെ കടുവസങ്കേതമായി പ്രഖ്യാപിക്കുവാനുളള നീക്കത്തിെതിരെ  ചെറുപുഷ്പ മിഷൻലീഗ് മാനന്തവാടി രൂപത മാനേജിങ് കമ്മിറ്റി മുഖ്യമന്ത്രിയ്ക്കും വനം മന്ത്രിയ്ക്കും കത്ത് നൽകി. ജനവാസ കേന്ദ്രങ്ങൾ ഉൾപ്പെടുത്തി മലബാർ വന്യജീവി സങ്കേതം വിപുലമാക്കുന്ന നീക്കത്തിനെതിരെ കേന്ദ്ര സംസ്ഥാന സർക്കാരുകൾ പിന്തിരിയുക,ജന ജീവിതത്തെ ബുദ്ധിമുട്ടിലാക്കുന്ന കരട്‌ റിപ്പോർട്ടിലെ അപാകതകൾ പരിഹരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ചെറുപുഷ്പ മിഷൻലീഗ് മാനന്തവാടി രൂപത മാനേജിങ് കമ്മിറ്റി കേരള മുഖ്യമന്ത്രിയ്ക്കും വനം മന്ത്രിയ്ക്കും കത്തുനൽകി. രൂപത ഡയറക്ടർ ഫാ. ഷിജു ഐക്കരക്കാനായിൽ, പ്രസിഡന്റ് രഞ്ജിത് മുതുപ്ലാക്കൽ,സെക്രട്ടറി ടോം ജോസ്, തങ്കച്ചൻ, ആര്യ എന്നിവർ നേതൃത്വം നൽകി. ആവശ്യപ്പെട്ടുകൊണ്ട് കേരള വനം വകുപ്പ് കേരള സർക്കാരിന് റിപ്പോർട്ട്‌ നൽകിയതായി അറിയാൻ കഴിഞ്ഞു. ഇപ്പോൾ തന്നെ കടുവ ഉൾപ്പെടെയുള്ള വന്യജീവികളുടെ ഉപദ്രവത്താൽ പൊറുതി മുട്ടുന്ന ഞങ്ങളെ കൂടുതൽ വേദനിപ്പിക്കുന്നതാണ് ഈ നീക്കം. കാർഷിക മേഖലയായ വയനാട്ടിൽ ജനങ്ങൾ വിവിധ പ്രതിസന്ധികൾ മൂലം കടുത്ത ബുദ്ധിമുട്ടുകൾ നേരിടുന്നതിനിടയിലാണ്  വന്യ ജീവികൾ ജീവനും സ്വത്തിനും ഭീഷണിയാകുന്നത്. കുടിയേറ്റ ജനത കുടിയിറക്കലിന്റെ വക്കിലാണ്. വന സംരംക്ഷണവും ജനസംരംക്ഷണവും ഒരു പോലെ പ്രധാനപ്പെട്ടതാണ് എന്നും സർക്കാർ ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്നും ചെറുപുഷ്പ മിഷൻ ലീഗ് മാനന്തവാടി രൂപത മാനേജിംഗ് കമ്മറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. അതുകൊണ്ട് വലിയ സാമൂഹീക പ്രത്യാഘാതം സൃഷ്ടിക്കുന്ന ഈ തീരുമാനത്തിൽ നിന്ന് അധികാരികൾ പിൻമാറണമെന്നും ജനസുരക്ഷയും വികസനവും  ഉറപ്പാക്കുന്ന വന സംരംക്ഷണ നടപടികൾ മാത്രം സ്വീകരിക്കണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു. പ്രസ്തുത വിഷയങ്ങൾ ഉൾപ്പെടുത്തി മുഖ്യമന്ത്രി, ബന്ധപ്പെട്ട മന്ത്രിമാർ, ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ തുടങ്ങിയവർക്ക് കത്തുകളയക്കാനും രൂപത മാനേജിംഗ് കമ്മറ്റി തീരുമാനിച്ചു.ഫാ. ഷിജു ഐക്കരക്കാനായിൽ, രഞ്ജിത് മുതുപ്ലാക്കൽ, ടോം ജോസ് പൂവ്വക്കുന്നേൽ / തങ്കച്ചൻ മാപ്പിളക്കുന്നേൽ, എന്നിവർ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *