April 25, 2024

ബി.എസ്.എന്‍.എല്‍ 4G സര്‍വീസ് ഒക്ടോബര്‍ 1 മുതല്‍ വയനാട്ടിലും

0
Img 20200924 Wa0219.jpg
 കൽപ്പറ്റ: 
അതിവേഗ ഇന്റര്‍നെറ്റ് സംവിധാനം ലഭ്യമാകും വിധത്തില്‍ ബി.എസ്.എസ്.എന്‍.എല്‍ 4G സര്‍വീസ് വയനാട്ടില്‍ ആരംഭിക്കും. ബി.എസ്.എന്‍.എല്‍ ദിനമായ ഒക്ടോബര്‍ 1 നാണ് സര്‍വീസ് ആരംഭിക്കുന്നത്. 
വയനാട്ടിലെ തെരെഞ്ഞെടുത്ത 25 ടവറുകളാണ് ആദ്യഘട്ടത്തില്‍ 4G സര്‍വീസിന് പര്യാപ്തമാകുന്നത്. തുടര്‍ന്ന് മറ്റ് സ്ഥലങ്ങളിലേക്കും ഘട്ടം ഘട്ടമായി സര്‍വീസ് വ്യാപിപ്പിക്കുമെന്ന് കോഴിക്കോട് ജനറല്‍ മാനേജര്‍  സാനിയ അബ്ദുള്‍ ലത്തീഫ് അറിയിച്ചു. മൊബൈലില്‍ അതിവേഗ ഇന്റര്‍നെറ്റ് സേവനം ലഭിക്കുന്നത് വഴി വിദ്യാര്‍ത്ഥികള്‍ക്കും മറ്റ് ഓണ്‍ലൈന്‍ ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ക്കും മികച്ച സേവനം ലഭ്യമാകുമെന്ന് ജനറല്‍ മാനേജര്‍ അറിയിച്ചു.
നിലവിലുള്ള ഉപഭോക്താക്കളില്‍ മിക്കവരും അടുത്തകാലത്ത് 4G സിം ഉപയോഗിക്കാന്‍ ആരംഭിച്ചിരുന്നു. എന്നാല്‍ പഴയ സിമ്മിന്റെ സഹായത്താല്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവര്‍ നിലവിലുള്ള സിം മാറ്റി 4G സിം എടുക്കേണ്ടതാണ്. വോയ്‌സ് കോള്‍ മാത്രം ഉപയോഗിക്കുന്നവര്‍ സിം മാറ്റിയെടുക്കേണ്ടതില്ല.  ഉപഭോക്താക്കള്‍ക്ക് സിം മാറ്റുന്നതിനായി തൊട്ടടുത്ത ബി.എസ്.എന്‍.എല്‍ കേന്ദ്രവുമായി ബന്ധപ്പെടേണ്ടതാണ്. വയനാട്ടിലെ പ്രധാനപ്പെട്ട ഓഫീസുകളിലും തെരെഞ്ഞെടുത്ത റീട്ടെയ്‌ലര്‍ ഔട്ട്‌ലെറ്റുകളിലും ഈ സംവിധാനം ലഭ്യമാണ്. സിം മാറ്റിയെടുക്കാനും പുതിയ 4G കണക്ഷന്‍ എടുക്കാനും ഐഡന്‍ിറ്റി കാര്‍ഡുമായി ഉപഭോക്താക്കള്‍ നേരിട്ട് സമീപിക്കേണ്ടതാണ്. 
3G ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്ക് ഡാറ്റാ നിരക്കില്‍ മാറ്റമില്ലാതെ തന്നെ 4G സേവനം ലഭിക്കും എന്ന് ബി.എസ്.എന്‍.എല് ഔദ്യോഗികമായി അറിയിച്ചു. 
ചുണ്ടേല്‍, വെള്ളാരം കുന്ന്, കല്‍പറ്റ, മുണ്ടേരി, മുട്ടില്‍, ചിലഞ്ചിച്ചാല്‍, കാക്കവയല്‍, മീനങ്ങാടി, കാര്യമ്പാടി, കുമ്പളേരി, അമ്പലവയല്‍,  കൃഷ്ണഗിരി , കൊളഗപ്പാറ, ബീനാച്ചി, മണിച്ചിറ, സുല്‍ത്താന്‍  ബത്തേരി, ഗെസ്റ്റ് ഹൗസ്, പുത്തന്‍കുന്ന്, സെന്റ് മേരീസ് കോളേജ്, മൂലങ്കാവ് എന്നിവിടങ്ങളിലുള്ള 25 ടവര്‍ ഏരിയകളിലാണ് ആദ്യഘട്ടത്തില്‍  ഈ സൗകര്യം ലഭ്യമാക്കുക.
കൂടുതല്‍ വിവരങ്ങള്‍ക്കും സംശയങ്ങള്‍ക്കും 9447779445,9446120124(വാട്‌സ് അപ്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *