April 23, 2024

കേന്ദ്ര സർക്കാറിൻ്റെ കാർഷിക വിരുദ്ധ ബില്ലിന് എതിരെ കർഷക കോൺഗ്രസ് ബില്ല് കത്തിച്ച് പ്രധിഷേധിച്ചു.

0
Img 20200924 Wa0000.jpg
മാനന്തവാടി: കേന്ദ്ര സർക്കാറിൻ്റെ കാർഷിക വിരുദ്ധ ബില്ലിന് എതിരെ കർഷക കോൺഗ്രസ് പനമരം കമ്മിറ്റി ബില്ല് കത്തിച്ച് പ്രധിഷേധിച്ചു.
സധാരണ മനുഷ്യൻ്റെ ഉപജീവന മാർഗ്ഗമായ കൃഷിയെ എതാനും കോർ പ്രേറ്റുകൾക്കു വേണ്ടി കേന്ദ്ര സർക്കാർ എടുത്ത നടപടി കർഷക വിരുദ്ധവും, കർഷകരെ പട്ടിണിയിലേക്കും, തിരാ ദുരിതത്തിലേയ്ക്കും, രാജ്യത്തിൻ്റെ സമ്പദ് വ്യവസ്ഥയെ തന്നെ ഇല്ലാതാക്കുന്ന നടപടിയാണ് കേന്ദ്ര സർക്കാർ പ്രസ്തുത ബില്ലിലുടെ കൊണ്ടു വന്നിരിക്കുന്നത്. പാസാക്കിയ ബിൽ പിൻവലിച്ചു കൊണ്ട് കർഷകരെ സഹായിക്കന്ന മാർഗ്ഗങ്ങളായ വില സ്ഥിരതാ ഫണ്ട്, കാർഷിക സബ്‌സീഡി, കാർഷിക കടാശ്വാസം, കാർഷിക പാക്കേജ് അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കൃഷിയിടത്തിൽ കാർഷിക ബില്ല് കത്തിച്ച് കൊണ് പ്രതിഷേധ യോഗം നടത്തി. യോഗം കർഷക കോൺസ് മാനന്തവാടി നിയോജക മണ്ഡലം പ്രസിഡണ്ട് ജോൺസൻ  ഇലവങ്കൽ ഉദ്ഘാടനം ചെയിതു. മണ്ഡലം പ്രസിഡണ്ട് ആൻറണി വെള്ളാക്കുഴി അധ്യക്ഷത വഹിച്ചു. കർഷക കോൺഗ്രസ് നേതാക്കളായ മത്തായി തേമാങ്കുഴി, ജയ് ഇ.സി, ജോസഫ് എം.ജെ, ജേസ് തുരുത്തിപള്ളി, ജയൻ പോൾ, ജിജി പി.വി, ജോബിഷ് കെ.ജെ, ജെയിംസ് വി.ജെ, ദേവസ്യ മടുത്തുംപടി തുടങ്ങിയവർ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *