April 20, 2024

വയനാട്ടിലെ ആദ്യ ഹോം ഐസോലേഷന്‍ ചികിത്സ വിജയകരം :-കുടംബത്തിലെ അഞ്ച് പേരും രോഗവിമുക്തരായി

0
Img 20200925 Wa0251.jpg
.
പടിഞ്ഞാറെത്തറ;ജില്ലയില്‍ ആദ്യമായി ഹോംഐസൊലേഷനില്‍ കോവിഡ് ചികിത്സനടത്തിയ കുടംബത്തിന് രോഗവിമുക്തി.പടിഞ്ഞാറെത്തറ കുപ്പാടിത്തറയിലെ ഏഴുമാസം മാത്രം പ്രായമുള്ള കുഞ്ഞുള്‍പ്പെടെയുള്ള അഞ്ചംഗകുടുംബത്തിനാണ് പൂര്‍ണ്ണരോഗവിമുക്തി നേടിയത്.ഈ മാസം 14 നായിരുന്നു കുപ്പാടിത്തറ വൈശ്യന്‍ അസീസിനും ഭാര്യക്കും മക്കള്‍ക്കും മകളുടെ ഏഴുമാസം പ്രായമുള്ള കൈക്കുഞ്ഞിനും രോഗം സ്ഥിരീകരിച്ചത്.ഉറവിടമറിയാതെ പിടിപെട്ട രോഗത്തെ തുടര്‍ന്ന് അഞ്ചുപേരെയും കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രത്തിലേക്ക് മാറ്റാനുള്ള തയ്യാറെടുപ്പിനിടെയാണ് പടിഞ്ഞാറെത്തറ കുടുംബാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.എം പി കിശോര്‍കുമാര്‍ കുടംബത്തിന് മുമ്പില്‍ ഹോംഐസൊലേഷന്‍ നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്.രോഗം പിടിപെട്ട അഞ്ച്‌പേര്‍ക്കും വീട്ടില്‍ വെച്ച് തന്നെ ചികിത്സനല്‍കാന്‍ ആരോഗ്യവകുപ്പിന്റെയും ഗ്രാമപഞ്ചായത്തിന്റെയും നിര്‍ദ്ദേശവും പിന്തുണയും ഉറപ്പായതോടെയാണ് ജില്ലയിലാദ്യമായി ഈരീതിയിലുള്ള ചികിത്സക്ക് കുടംബം സന്നദ്ധമായത്.തുടര്‍ന്ന് ഗ്രാമപഞ്ചാത്തും അയല്‍ക്കാരും കുടുംബത്തിന് ഭക്ഷണമുള്‍പ്പെടെ ആവശ്യമായ മുഴുവന്‍ സഹായങ്ങളും നല്‍കി.ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സന്തോഷിന്റെ നേതൃ്വത്തിലുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ കൂട്ടായ്മ 24 മണിക്കൂറുമെന്നവിധത്തില്‍ കുടുംബത്തിന് മരുന്നുകളെത്തിക്കുന്നതിലും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിലും ജാഗ്രതപാലിച്ചു.എട്ട് ദിവസത്തെ ചിക്തിസക്ക് ശേഷം നടത്തിയ പരിശോധനയില്‍ മുഴുവന്‍ പേരും കോവിഡ് നെഗറ്റീവ് ആവുകയായിരുന്നു.രോഗവിമുക്തി നേടിയ കുടുംബത്തിന് ജില്ലാ പഞ്ചായത് പ്രസിഡണ്ട് കെ ബി നസീമ,ഡോ.കിശോര്‍കുമാര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് ലഡുവിതരണം ചെയ്തു.ജെഎച്‌ഐ മാരായ നസ്‌റിയ,ചാര്‍ളി,പ്രദീപ്കുമാര്‍,സ്റ്റാഫ്‌നെഴ്‌സ് ലിയ,റിട്ടയേര്‍ഡ് എച്ച് എസ് വി പ്രഭാകരന്റെ നേതൃത്വത്തിലുള്ള സംഘം തുടങ്ങിയവരും രോഗികള്‍ക്ക് വേണ്ട സഹായങ്ങളെത്തിക്കുന്നതില്‍ പങ്കാളികളായിരുന്നു.രോഗവിമുക്തി നേടയവര്‍ ആരോഗ്യവകുപ്പിനും ഗ്രാമപഞ്ചായത്തിനും നന്ദി പറഞ്ഞു.രോഗവിമുക്തിനേടിയ കുടുംബം ഇനി ഏഴ് ദിവസം റിവേഴ്‌സ് കോറന്റൈന്‍ പാലിക്കണം.
ഫോട്ടോ-ജില്ലയില്‍ ഹോംഐസൊലേഷന്‍ ചികിത്സയില്‍ കോവിഡ് വിമുക്തി നേടിയ കുടംബത്തിന് ജില്ലാ പഞ്ചായത് പ്രസിഡണ്ട് കെ ബി നസീമ മധുരം വിതരണം ചെയ്യുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *