ബഫർ സോൺ പ്രഖ്യാപനം: സമരങ്ങൾക്ക് നേതൃത്വം നൽകുമെന്ന് കെ .സി .വൈ . എം

പുൽപ്പള്ളി :
: വയനാട്, ആറളം, കൊട്ടിയൂർ തുടങ്ങി ജനവാസ കേന്ദ്രങ്ങൾ ഉൾപ്പെടുത്തി മലബാർ വന്യജീവി സങ്കേതം വിപുലമാക്കുന്ന രീതിയിൽ ബഫർ സോൺ പ്രഖ്യാപിച്ച നീക്കത്തിൽ നിന്നും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പിൻമാറുക, ജനജീവിതത്തെ ബാധിക്കുന്ന കരട് റിപ്പോർട്ടിലെ അപാകതകൾ പിൻവലിക്കുകയും ചെയ്യണമെന്ന് ആവിശ്യപ്പെട്ട് കെ.സി.വൈ.എം പ്രമേയം അവതരിപ്പിച്ചു.പ്രദേശത്ത കർഷകരെ അണിനിരത്തി ശക്തമായ സമരങ്ങൾക്ക് നേത്യത്യം കൊടുക്കുമെന്നും ഇപ്പോൾ നടക്കുന്ന സമരങ്ങൾക്ക് പൂർണ്ണ പിന്തുണ നല്കുമെന്നും യൂണിറ്റ് അറിയിച്ചു. യൂണിറ്റ് ഡയറക്ടർ.ഫാ.ജോസ് കൊട്ടാരത്തിൽ അദ്ധ്യക്ഷത വഹിച്ചു.ഫെബിൻ ടോം, സച്ചിൻ സാജു, നിഖിൽ സണ്ണി, ജോയ്നർ കളപ്പുരയിൽ, ജോഫിൻ, ജെബിൻ കളപ്പുരയിൽ, അബിൻ, മനു, ജോമോൻ, സി. ആൻസ് മരിയ, അനഘ, ലിബിന, അനു, അലീന തുടങ്ങിയവർ പ്രസംഗിച്ചു



Leave a Reply