April 19, 2024

ടൂറിസവും ഗ്രാമീണ വികസനവും – വയനാട് ജില്ലാ ഉത്തരവാദിത്ത ടൂറിസം പ്രവർത്തനങ്ങൾ ലോക ശ്രദ്ധയിലേക്ക്

0
Img 20200927 Wa0078.jpg
കൽപ്പറ്റ: ഇന്ന് ലോക ടൂറിസം ദിനം. 
  
ഈ  വർഷത്തെ ലോക ടൂറിസം ദിനത്തിന്റെ മുദ്രാവാക്യം ടൂറിസം ആന്റ് റൂറൽ  ഡെവലപ്മെന്റ് എന്നതാണ് . ലോകം വിനോദസഞ്ചാരത്തിലൂടെ പ്രാദേശിക വികസനം എന്ന ആശയം ചർച്ചചെയ്തു തുടങ്ങുമ്പോൾ  കേരളം ആ രംഗത്ത് ബഹുദൂരം മുന്നിലെത്തിക്കഴിഞ്ഞു.  .ലോകം അംഗീകരിച്ച കേരളത്തിലെ ഉത്തരവാദിത്ത ടൂറിസം മിഷൻ   പ്രവർത്തനങ്ങളിലൂടെയാണ് നാം ആ രംഗത്ത് മുന്നേറ്റം കൈവരിച്ചത്. 
. ടൂറിസത്തിന്റെ  ഗുണഫലങ്ങൾ പ്രാദേശിക സമൂഹത്തിനു ലഭ്യമാക്കുക, ദോഷഫലങ്ങൾ പരമാവധി കുറക്കുക എന്നതാണ് ഉത്തരവാദിത്ത ടൂറിസം മുന്നോട്ടു വയ്ക്കുന്ന പ്രധാനപ്പെട്ട ആശയം.
     ഒരുനാടിന്റെ പരിസ്ഥിതിയെയും , സംസ്കാരത്തെയും, പൈതൃകത്തെയും സംരക്ഷിച്ചുകൊണ്ട് തദ്ദേശീയർക്കു ടൂറിസം വഴി തൊഴിലും വരുമാനവും ഉറപ്പു വരുത്തി ആ പ്രദേശത്തെ ടൂറിസ്റ്റുകൾക്ക് ആസ്വദിക്കാനും തദ്ദേശീയർക്കു നന്നായി ജീവിക്കാനും കഴിയുന്ന സ്ഥലമാക്കി മാറ്റുക എന്നുള്ളതാണ് ഉത്തരവാദിത്ത ടൂറിസത്തിന്റെ പ്രധാന ലക്ഷ്യം . സാമ്പത്തികം, സാമൂഹികം, പാരിസ്ഥിതികം എന്നിങ്ങനെ മൂന്നു അടിസ്ഥാന ഉത്തരവാദിത്തങ്ങളിൽ ഊന്നിയുള്ളതാണ് ഉത്തരവാദിത്ത ടൂറിസത്തിന്റെ പ്രവർത്തനങ്ങൾ. 2008 ൽ പരീക്ഷണാടിസ്ഥാനത്തില് കേരളത്തിലെ നാല് വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ (കുമരകം,കോവളം,വൈത്തിരി,തേക്കടി) ഉത്തരവാദിത്ത ടൂറിസം പ്രവര്ത്തനങ്ങൾ   ആരഭിച്ചു.
     2017-ൽ  ഉത്തരവാദിത്ത ടൂറിസം രംഗത്തെ വിവിധ ഘട്ടങ്ങളിലെ പ്രവര്ത്തനങ്ങളെ വിമർശനാത്മകമായി  വിലയിരുത്തിയ ശേഷം  പോരായ്മകൾ പരിഹരിച്ച് കൊണ്ട് ഉത്തരവാദിത്ത ടൂറിസം പ്രവര്ത്തനങ്ങളെ കേരളത്തിൽ  ഉടനീളം വ്യാപിപ്പിക്കുവാൻ  തീരുമാനിച്ചു. ഇതിന്റെ ഭാഗമായി  ഗവണ്മെന്റ് ഉത്തരവാദിത്ത ടൂറിസം സംസ്ഥാനത്തിന്റെ ടൂറിസം നയമായി അംഗീകരിച്ച് കൊണ്ട്  അത് നടപ്പിലാക്കുന്നതിനായി 2017-ൽ ജൂലൈ മാസം 27നു ഉത്തരവാദിത്ത ടൂറിസം മിഷൻ രൂപീകരിച്ചു കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചു.  .    2017 ഒക്ടോബർ 20 നു  ബഹു : കേരള  മുഖ്യമന്ത്രി   പിണറായി വിജയൻ കുമരകത്ത് വച്ച് ഉത്തരവാദിത്ത ടൂറിസം മിഷന്റെ ഔപചാരിക ഉത്ഘാടനം നിർവഹിച്ചു. ഉത്തരവാദിത്ത ടൂറിസം മിഷന്റെ പ്രവര്ത്തനങ്ങള്ക്ക് മൂന്നു   വര്ഷം പൂര്ത്തിയാവുകയുമാണ് . 
       പ്രാദേശികമായി വിനോദസഞ്ചാര പ്രവത്തനങ്ങള് ആരംഭിക്കുകയും വളര്ത്തിയെടുക്കുകയും ചെയ്യുക., ടൂറിസം വ്യവസായവുമായി പ്രാദേശിക സമൂഹത്തെ ബന്ധിപ്പിക്കുക., ഉത്തരവാദിത്ത ടൂറിസം ആശയങ്ങൾ   പ്രചരിപ്പിക്കുകയും പ്രയോഗവല്ക്കരിക്കുന്നതിനു പ്രോത്സാഹനം നല്കുക എന്നീ പ്രധാന ലക്ഷ്യങ്ങളോടെരൂപീകരിച്ച മിഷന്  മൂന്നു   വര്ഷം കൊണ്ട്     ഗ്രാമീണ വികസനരംഗത്ത് വലിയമാറ്റമാണ് സൃഷ്ടിച്ചത്. 
'പെപ്പർ' , മാതൃക ഉത്തരവാദിത്ത ടൂറിസം ഗ്രാമം പദ്ധതികൾ 
 – ടൂറിസം മേഖലയില് ചരിത്രം സൃഷ്ടിക്കുന്ന പ്രാദേശിക വികസന  മുന്നേറ്റങ്ങൾ 
ഒരു കാലത്തു തദ്ദേശീയരായ ജനങ്ങൾക്ക് എടുത്തുപറയത്തക്ക യാതൊരു പങ്കും ഇല്ലാതിരുന്ന ടൂറിസം വികസന പ്രക്രിയയിൽ പ്രാദേശിക പങ്കാളിത്തം ഉറപ്പു വരുത്തുന്നതിനായി ഉത്തരവാദിത്ത ടൂറിസം മിഷൻ  ആരംഭിച്ച പദ്ധതിയാണ് 'പെപ്പർ' എന്ന ചുരുക്കെഴുത്തിൽ അറിയപ്പെടുന്ന 'പീപ്പിൾസ് പാർട്ടിസിപ്പേഷൻ ഫോർ പാർട്ടിസിപ്പേറ്ററി പ്ലാനിംഗ് ആൻഡ് എംപവർമെൻറ് ത്രൂ റെസ്പോണ്സിബിൾ ടൂറിസം' എന്ന പദ്ധതിയും മാതൃക ഉത്തരവാദിത്ത ടൂറിസം ഗ്രാമം ( മോഡൽ  ആർ.ടി വില്ലേജ് ) എന്ന പദ്ധതിയും. . പെപ്പർ  ഒരു താലൂക്കിലോ പഞ്ചായത്ത് പ്രദേശത്തോ നടപ്പാക്കുമ്പോൾ , മാതൃക ഉത്തരവാദിത്ത ടൂറിസം ഗ്രാമം പദ്ധതി ഒരു പഞ്ചായത്ത് പ്രദേശതോ ഒരു പ്രത്യേക വാര്ഡിലോ ദ്വീപ് പോലുള്ള ടൂറിസം സാധ്യത പ്രദേശങ്ങളിലോ, നടപ്പക്കപ്പെടുന്നു .  ഈ പദ്ധതികളിലൂടെ പ്രാദേശിക വികസനത്തിന് ടൂറിസം ഉപയുക്തമാക്കുന്നതിനുള്ള പദ്ധതികള് രൂപപ്പെടുത്തുകയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതികളുമായി സംയോജിപ്പിച്ച് അവ നടപ്പാക്കുകയും ചെയ്യുന്നു.  ഒരു പ്രദേശത്തിന്റെ തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിൻറെ സമഗ്ര ടൂറിസം വികസനത്തിന് വേണ്ട പദ്ധതികൾ ആവിഷ്ക്കരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഇതിലൂടെ നടന്നു വരുന്നു. ഇതിൻറെ ഭാഗമായി ആ പ്രദേശത്തു 'വിശേഷാൽ ഗ്രാമ സഭ സംഘടിപ്പിക്കുന്നു, ഒരു പക്ഷെ ലോക ചരിത്രത്തിൽ  തന്നെ ആദ്യമായിട്ടായിരിക്കും ഒരു പ്രദേശത്തിന്റെ ടൂറിസം സാദ്ധ്യതകൾ ചർച്ച ചെയ്യാനായി ഗ്രാമ സഭ സംഘടിപ്പിക്കുന്നത്. 
ഗ്രാമസഭയെത്തുടർന്ന് പ്രദേശത്തെ ടൂറിസം സാധ്യതകൾ രേഖപ്പെടുത്തുന്നതിനായി ടൂറിസം റിസോഴ്സ് മാപ്പിംഗ് നടക്കുന്നു, ടൂറിസം റിസോഴ്സ് ഡയറക്ടറി തയ്യാറാക്കുന്നു,ടൂർ  പാക്കേജുകൾ  തയ്യാറാക്കുന്നു,  പ്രദേശവാസികൾക്കായി വിവിധ പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നു,  ആ പ്രദേശത്തു ടൂറിസം വികസനവുമായി ബന്ധപ്പെട്ടു ചെയ്യാവുന്ന വിവിധ പദ്ധതികൾ തയ്യാറാക്കുന്നു, അവ നടപ്പാക്കുന്നു  എന്നിങ്ങനെ വിവിധ തലങ്ങളിലൂടെ ടൂറിസം ആസൂത്രണം മുതൽ നിര്വഹണം വരെ  പ്രാദേശിക പങ്കാളിത്തം ഉറപ്പു വരുത്തുന്ന പദ്ധതികളാണ്  പെപ്പറും മോഡൽ  ആർ .ടി. വില്ലേജും . പരിശീലനം കിട്ടിയവര് വിവിധ യൂണിറ്റുകൾ രജിസ്റ്റർ ചെയ്തു ടൂറിസം മേഖലയിൽ നിന്നും വരുമാനം നേടിത്തുടങ്ങി . കോട്ടയം ജില്ലയിലെ അയ്മനത്തെ മാതൃക ഉത്തരവാദിത്തടൂറിസം ഗ്രാമമായി കഴിഞ്ഞ ദിവസം   കേരള മുഖ്യമന്ത്രി  പിണറായി വിജയൻ  പ്രഖ്യാപിച്ചു കഴിഞ്ഞു .കേരളത്തിൽ  48 പുതിയ ടൂറിസം കേന്ദ്രങ്ങൾ  കണ്ടെത്തി വികസപ്പിക്കുന്നതിൽ  ഈ പദ്ധതികൾ  വിജയിച്ചു .  
ഉത്തരവാദിത്ത ടൂറിസം മിഷന്റെ പ്രവര്ത്തനങ്ങള് ഇന്ന് ടൂരിസത്തിലൂടെ തൊഴിലും വരുമാനവും പ്രദേശവാസികള്ക്ക് ഉറപ്പുവരുത്തുന്നതില് വിജയിച്ചിരിക്കുന്നു . 
,. 1 പരിശീലനങ്ങൾ  
ഉത്തരവാദിത്ത ടൂറിസം മിഷൻ നിലവിൽ വന്നതിനു ശേഷം  മൂന്നു  വർഷക്കാലം  കൊണ്ട് പേപ്പർബാഗ് നിർമ്മാണം, തുണി സഞ്ചി നിർമ്മാണം, വിവിധ കരകൗശല വസ്തുക്കൾ ഉണ്ടാക്കൽ, പേപ്പർ പേന നിർമ്മാണം, മെഴുകുതിരി നിർമ്മാണം, സാമ്പിൾ സോപ്പ് നിർമ്മാണം, ഹോം സ്റ്റേ, ഫാം സ്റ്റേ എന്നിങ്ങനെ ഉള്ള ട്രെയിനിങ്ങുകൾ,  അടക്കം 586 ആളുകൾക്ക് പരിശീലനം നൽകി. 
യൂണിറ്റുകളുടെ എണ്ണത്തിലെ കുതിച്ചു കയറ്റം 
മൂന്ന്  വർഷക്കാലത്തെ ഉത്തരവാദിത്ത ടൂറിസം മിഷന്റെ പ്രവർത്തനങ്ങളിലൂടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളില് ഉത്തരവാദിത്ത ടൂറിസം എന്ന ആശയം പ്രചരിപ്പിക്കാനും അതിന്റെ ഭാഗമായി യൂണിറ്റുകലൂടെ എണ്ണത്തില് കുതിച്ചു കയറ്റം നടത്താനും മിഷൻ  കഴിഞ്ഞു എന്നത് ശ്രദ്ധേയമാണ്. 
കൾച്ചറൽ യൂണിറ്റുകൾ, കരകൗശല നിർമ്മാണ യൂണിറ്റുകൾ, പേപ്പർ ബാഗ് യൂണിറ്റുകൾ, തുണി സഞ്ചി നിർമ്മാണ യൂണിറ്റുകൾ, നെയ്തു യൂണിറ്റുകൾ, ജൈവ പച്ചക്കറി ഉൽപ്പാദന യൂണിറ്റുകൾ, മൂല്യ വർധിത ഭക്ഷ്യോൽപ്പന്ന നിർമ്മാണ യൂണിറ്റുകൾ,   ആർ ടി ഷൊഫേർസ്, ടൂറിസം അനുബന്ധ സര്വീസ് യൂണിറ്റുകള്,   എന്നിങ്ങനെ  ടൂറിസം മേഖലയുമായി പ്രത്യക്ഷമായോ പരോക്ഷമായോ ബന്ധപ്പെട്ടു കിടക്കുന്ന വ്യത്യസ്തങ്ങളായ 1500 ലേറെ   യൂണിറ്റുകൾ ഇപ്പോൾ  ഉത്തരവാദിത്ത ടൂറിസം മിഷന്റെ ഭാഗമായിവയനാട് ജില്ലയിൽ  പ്രവര്ത്തിക്കുന്നു .
ആർ ടി മിഷന്റെ വിവിധ യൂണിറ്റുകളിലൂടെ പ്രത്യക്ഷമായി 2832  ആളുകളും പരോക്ഷമായി 7331   ആളുകളും വിനോദ സഞ്ചാരമേഖലയുടെ ഗുണഭോക്താക്കളായി മാറിയിട്ടുണ്ട്.
2. പ്രാദേശിക വരുമാനം
പ്രാദേശിക സമൂഹത്തിനു ടൂറിസം മേഖലയില് നിന്നും നിയമ  വിധേയ മാര്ഗങ്ങളിലൂടെ വരുമാനം ലഭ്യമാക്കുക എന്നത് ഉത്തരവാദിത്ത ടൂറിസത്തിന്റെ സാമ്പത്തിക ഉത്തരവാദിത്തത്തിന്റെ പ്രാഥമിക ലക്ഷ്യമാണ്.  ആർ.  ടി മിഷൻ  നിലവിൽ  വന്ന് പ്രവര്ത്തനം ആരഭിച്ച 2017 ഓഗസ്റ്റ് മുതൽ  2020 സെപ്തംബർ  31 വരെ ആകെ ലഭിച്ചിരിക്കുന്ന പ്രാദേശിക വരുമാനം 9 .16  കോടി രൂപയാണ് . 
3. പ്രാദേശിക ടൂർ പാക്കേജുകൾ
സാധാരണ ടൂർ പാക്കേജുകളിൽ  നിന്നും തികച്ചും വ്യത്യസ്തമായ ടൂർ പാക്കേജുകളാണ് ആർ ടി മിഷൻ നടത്തുന്നത്. കേരളത്തിലെ മനോഹരമായ ഗ്രാമങ്ങളാണ് കേരളത്തിന്റെ ഏറ്റവും വലിയ ടൂറിസം ആകര്ഷണം. പൂർണമായും കേരളത്തിലെ ഗ്രാമീണ ജീവിതം വിനോദസഞ്ചാരികൾക്ക് അനുഭവവേദ്യമാകുന്ന  ടൂര് പാക്കേജുകളാണ് ഉത്തരവാദിത്ത ടൂറിസം മിഷന് നടപ്പാക്കുന്നത്. ടൂറിസം ഭൂപടത്തിൽ   ഇടം പിടിച്ചിട്ടില്ലാത്ത പലയിടങ്ങളിലും ഉത്തരവാദിത്ത ടൂറിസം മിഷന് ടൂര് പാക്കേജുകള് നടത്തുന്നു. അവിടുത്തെ വീടുകളില് മൺപാത്രം ഉണ്ടാക്കുന്നതും ഓല മെടയുന്നതും കാണാന് വിദേശ സഞ്ചാരികള് വരുന്നു. അതിലൂടെ അവര് വരുമാനം നേടി തുടങ്ങിയിരിക്കുന്നു. കുമരകത്തും, തേക്കടിയിലും, വയനാട്ടിലും നേരത്തെ ആരംഭിച്ച ഉത്തരവാദിത്ത ടൂറിസത്തിന്റെ ഭാഗമായ വില്ലേജ് ലൈഫ് എക്സ്പീരിയന്സ പാക്കേജുകള് ഇന്ന് കേരളത്തിലുടനീളം വ്യാപിപ്പിച്ചിരിക്കുകയാണ്. അനുഭവവേദ്യമാകുന്ന ടൂര് പാക്കേജുകൾ  ( Experiential tour packages) എന്ന പുതിയ ടൂറിസം ഉല്പ്പന്നം കേരളത്തിന് സമ്മാനിക്കുന്നതില് ഉത്തരവാദിത്ത ടൂറിസവും ഉത്തരവാദിത്ത ടൂറിസം മിഷനും വഹിച്ച പങ്ക് ചെറുതല്ല . 
കേരളത്തിൽ വിവിധ സ്ഥലങ്ങളിലായി ഉത്തരവാദിത്ത ടൂറിസം മിഷന്റെ വിവിധങ്ങളായ 140 എക്സ്പീരിയൻഷ്യൽ ടൂർ പാക്കേജുകൾ ഇപ്പോള് ലഭ്യമാണ് . 
• വില്ലേജ് ലൈഫ് എക്സ്പീരിയൻഷ്യൽ ടൂർ പാക്കേജുകൾ- 120
• കൾച്ചറൽ എക്സ്പീരിയൻസ് പാക്കേജുകൾ- 8
• സ്റ്റോറി ടെല്ലിങ് പാക്കേജുകൾ-2
• സൈക്കിൾ ടൂറുകൾ-2
• ഗ്രാമയാത്രകൾ-3
• ഉത്സവകാല ടൂർ പാക്കേജുകൾ-5
ഈ പാക്കേജുകളിമായി 850 കുടുംബങ്ങൾ പ്രത്യക്ഷമായി ടൂറിസം മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു.കേരളത്തില് എല്ലാ ജില്ലകളിലും ഈ പാക്കേജുകള് ഇപ്പോള് ലഭ്യമാണ്. ഇതില് നിന്നു ഒരു രൂപ പോലും ഉത്തരവാദിത്ത ടൂറിസം മിഷന് എടുക്കുന്നില്ല എന്നു മാത്രമല്ല തീര്ത്തൂം പാവപ്പെട്ട പരമ്പരാഗത തൊഴിലാളികള്ക്ക് ഈ പാക്കേജുകള് ഒരു ജീവനോപാധിയാകുന്നുമുണ്ട്. തെങ്ങില് കയറി സെല്ഫി എടുക്കുന്നവിദേശിയും മണ്പാത്ര നിര്മാണവും, നെയ്ത്തും, തഴപ്പായ നെയ്ത്തും ഓല മെടയലും മീന് പിടുത്തവും കാണാന് നാടിലെത്തുന്ന സഞ്ചാരികളും ഇന്ന് കേരളീയ ഗ്രാമങ്ങളിലെ കാഴ്ചയാണ്. ഒപ്പം നാട്ടിലെ പാവപ്പെട്ടവരുടെ വരുമാനമാര്ഗവും ആണത്. ആകെ 1469 പകെജുകള് മൂന്ന്  വര്ഷം കൊണ്ട് ഉത്തരവാദിത്ത ടൂറിസം മിഷന് നടത്തിയപ്പോള് 64800  വിദേശ ടൂറിസ്റ്റുകളും 24812 ഡൊമസ്റ്റിക് ടൂറിസ്റ്റുകളും ഈ പാക്കേജുകളുടെ ഭാഗമായി കേരളത്തിലെ തെരെഞ്ഞെടുക്കപ്പെട്ട ഗ്രാമങ്ങളില് എത്തി. അതുവഴി 3.5 കോടി രൂപയുടെ വരുമാനം തീര്ത്തൂം സാധാരണക്കാരായ പരമ്പരാഗത  തൊഴിലാളികള്ക്ക് ലഭിച്ചു. ഇവര് സ്വന്തം കൈതൊഴിലല്ലാതെ മാറ്റൊന്നും ടൂറിസത്തിന് വേണ്ടി നിക്ഷേപം നടത്തിയിട്ടില്ല. കേരളത്തിലെ ടൂറിസം സാധാരണക്കാരുടേത് കൂടി ആവുകയാണ്.
രാത്രി ജീവിതം ആസ്വദിക്കാന്, ഈ നാട്ടിലെ അസംഖ്യം ഉല്സവങ്ങളും പെരുന്നാളുകളും മറ്റിത്തര കലാപ്രവര്ത്തനങ്ങളും സഞ്ചാരികള്ക്ക് രാത്രികാല ജീവിതം ആസ്വദിക്കാൻ  കഴിയും വിധം  കൂട്ടിയിണക്കി ഉത്തരവാദിത്ത ടൂറിസം മിഷന് പാക്കേജുകള് തയ്യാറാക്കിയിട്ടുണ്ട്
4. ടൂറിസത്തിന്റെ നേട്ടങ്ങള്  തദ്ദേശീയ സമൂഹത്തിന്- ഉത്തരവാദിത്ത ടൂറിസം മിഷന് യൂണിറ്റുകളുടെ നെറ്റ്വര്ക്കിംഗ് 
ഉത്തരവാദിത്ത ടൂറിസം മിഷന്റെ പ്രവര്ത്തനങ്ങളെല്ലാംതന്നെ സാധാരണക്കാരായ തദ്ദേശീയ സമൂഹത്തെ വിനോദ സഞ്ചാര മേഖലയുമായി ബന്ധിപ്പിക്കതിനും അതിലൂടെ അധിക വരുമാനം കണ്ടെത്തുന്നതിനും വേണ്ടിയുള്ളതാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഗുണഭോക്താക്കളെ കണ്ടെത്തി പ്രത്യക്ഷമായോ പരോക്ഷമായോ ടൂറിസം മേഖലക്കാവശ്യമായ പെരിഷബിളും നോണ് പെരിഷബിളുമായ ഉല്പ്പന്നങ്ങള് ഉല്പ്പാദിപ്പിക്കുന്നതിനുള്ള വിവിധ പരിശീലനങ്ങള് ആര് ടി മിഷന് നല്കി വരുന്നു. പരിശീലനം ലഭിച്ചവരെ യൂണിറ്റുകളായി രെജിസ്റ്റര് ചെയ്തതിനു ശേഷം യൂണിറ്റുകളെ ടൂറിസം മേഖലയുമായി നെറ്റ്വര്ക്ക് ചെയ്യുന്നു, നിലവില് ഇത്തരം കാര്യങ്ങള് തദ്ദേശീയമായി ചെയ്തു വരുന്നവരെയും കണ്ടെത്തി ആര് ടി മിഷന് നെറ്റ്വര്ക്കില് ഉള്പ്പെടുത്തുന്നു. ആര് ടി മിഷന്റെ രജിസ്റ്ററെഡ് യൂണിറ്റുകളെ ടൂറിസം മേഖലയുമായും മറ്റു ആവശ്യക്കാരുമായും ബന്ധപ്പെടുത്തുന്നതിനു 4 ഓണ്ലൈന് പ്ലാറ്റ് ഫോമുകള് നിലവിലുണ്ട്. 
ഉത്തരവാദിത്ത ടൂറിസം മിഷനില് രജിസ്റെര് ചെയ്തിരിക്കുന്ന യൂണിറ്റുകളെ നെറ്റ്വര്ക്ക് ചെയ്യുന്നതിനായി 4 ഓണ്ലൈന് പ്ലാറ്റ്ഫോമുകള് മിഷന് തയ്യാറാക്കിയിട്ടുണ്ട്. ഈ പ്ലാറ്റ്ഫോമുകളുടെ ഔപചാരിക സമര്പ്പണം 2019 ജനുവരി 18 നു നടന്നു.
• വിവിധ കലാപ്രവര്ത്തകര്ക്കായി ആര് ടി ആര്ട്ട് ആന്ഡ് കള്ച്ചറല് ഫോറം
• വിവിധ പ്രാദേശിക ഉല്പ്പന്നങ്ങള് വില്ക്കുന്നതിനായി കേരള റെസ്പോണ്സിബിള് ടൂറിസം നെറ്റ് വര്ക്ക്
• പ്രാദേശിക തൊഴില് സേവനങ്ങളെ ബന്ധിപ്പിക്കുന്നതിനായി ഹ്യുമന് റിസോഴ്സ് ഡയറക്ടറി
• കേരളത്തിന്റെ തനതു ഭക്ഷണ വൈവിധ്യം അനുഭവിച്ചറിയാന് സഞ്ചാരികള്ക്ക് അവസരം ഒരുക്കുന്ന എക്സ്പീരിയന്സ് എത്നിക് ക്യുസീന് യൂണിറ്റുകളുടെ ഓണ് ലൈന് നെറ്റ് വര്ക്ക് 
ഈ ഓണ്ലൈന് പ്ലാറ്റ്ഫോമുകള് വഴിയും അല്ലാതെ നേരിട്ടും ആര് ടി യൂണിറ്റുകളെ ടൂറിസം ഇന്ഡസ്ട്രിയുമായും ടൂറിസ്റ്റുകളുമായും  ബന്ധിപ്പിക്കുന്നതിനു ഒരു ഫസിലിറ്റേറ്റര് റോളില് ആ ര് ടി മിഷന് പ്രവര്ത്തിക്കുന്നു.
5. സ്ത്രീ ശാക്തീകരണവും ഉത്തരവാദിത്ത ടൂറിസം മിഷന് പ്രവര്ത്തനങ്ങളും 
കേരളത്തിലെ ഉത്തരവാദിത്ത ടൂറിസം മിഷന് പ്രവര്തന്ങ്ങളുടെ പ്രധാന സവിശേഷത അത് സ്ത്രാശാക്തീകരണത്തിന് നല്കിയിട്ടുള്ള ഊന്നലാണ് . പതിനായിരക്കണക്കിനു സ്ത്രീകള് ഉത്തരവാദിത്ത ടൂറിസം മിഷന് പ്രവര്ത്തനങ്ങളിലൂടെ ടൂറിസം മേഖലയില് നിന്നും വരുമാനം നേടുന്നു. ആകെയുള്ള 18600 യൂണിറ്റുകളില് 14132 യൂണിറ്റുകള് സ്ത്രീകളുടെ നേതൃത്വത്തിലും നിയന്ത്രണത്തിലും ഉള്ളതാണ് .  അതായത് 76 % യൂണിറ്റുകളും സ്ത്രീകള് നയിക്കുന്നു എന്നര്ത്ഥം . പരിശീലനം നേടിയവരില് 90% സ്ത്രീകളാണ് . കമ്യൂണിറ്റി ടൂര് ലീടര്മാരില് ഏറിയ  പങ്കും സ്ത്രീകളാണ് . പ്രാദേശികമായുള്ള സ്ത്രീകളുടെ കലാഗ്രൂപ്പുകളാണ് ഇന്ന് ഉത്തരവാദിത ടൂറിസം പ്രവര്ത്തനങ്ങളുടെ ഭാഗമായി കേരളത്തിലെ വിവിധ പ്രമുഖ റിസോര്ട്ടുകളില് കലാപരിപാടികള് അവതരിപ്പിക്കുന്നത് . ആര് . ടി മിഷന്റെ പരിശീലനം ലഭിച്ച റിസോര്സ് പെര്സന്മാരും പരിശീലകര് തന്നെയും മഹാഭൂരിപക്ഷവും സ്ത്രീകളാണ്. സ്ത്രീകളുടെ പ്രത്യേക ടൂറുകള് സംഖടിപ്പിക്കുന്ന വനിതകള് നയിക്കുന്ന ടൂറിസം സംരഭങ്ങളും ആര് . ടി മിഷന്റെ ഭാഗമാണ് . കേരളത്തിന്റെ ടൂറിസം മേഖലയില് പ്രാദേശിക സ്ത്രീ പങ്കാളിത്തം ഉറപ്പിക്കുന്നതില് ആര് . ടി മിഷന് വഹിച്ച പങ്കു ചെറുതല്ല എന്ന് കാണാനാകും . 
6. പാരിസ്ഥിതിക മേഖലയ്ക്ക് പ്രത്യേക ഊന്നല്      
ഉത്തരവാദിത്ത ടൂറിസം മിഷന് പാരിസ്ഥിക ഉത്തരവാദിത്ത ടൂറിസം പ്രവര്ത്തനങ്ങള്ക്ക് വന് പ്രാധാന്യമാണ് നല്കുന്നത്. ആര് ടി മിഷന്റെ പാരിസ്ഥിതിക ഉത്തരവാദിത്തത്തിന്റെ ഭാഗമായി കെടിഎം ഫൌന്ടെഷനുമായി ചേര്ന്ന് ക്ലീന് കേരള ഇനീഷ്യെറ്റീവ് പദ്ധതി നടപ്പിലാക്കുന്നു.   തിരഞ്ഞെടുക്കപ്പെട്ട ടൂറിസം കേന്ദ്രങ്ങളില് വിവിധ തരത്തിലുള്ള പരിസ്ഥിതി സംരക്ഷണ/ സൌഹാര്ത്ത പ്രവര്ത്തനങ്ങള് നടത്തി വരുന്നു. ടൂറിസം സംരംഭകര്, ടൂറിസം കേന്ദ്രം ഉള്പ്പെടുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്,  ഹരിത കേരളം മിഷന്, ടൂറിസം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ പ്രവര്ത്തനങ്ങളില് ഏര്പ്പെട്ടിരിക്കുന്ന എന്ജിഒ കള് എന്നിങ്ങനെ വിവിധ സര്ക്കാര് സര്ക്കാരിതര സ്ഥാപനങ്ങളുടെ സഹകരണത്തോടെ  ടൂറിസം കേന്ദ്രങ്ങളെ ഗ്രീന് സെര്ട്ടിഫൈഡ് ആക്കി മാറ്റുന്നതിനുള്ള പ്രവര്ത്തനങ്ങളാണ് ഈ പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്.
ക്ലീന് വേമ്പനാട് ഇനീഷ്യെട്ടീവ് പദ്ധതിയുടെ ഭാഗമായി ആദ്യ ഘട്ടത്തില് വേമ്പനാട് കായലിലെ മാലിന്യ നിക്ഷേപം നീക്കം ചെയ്യാന് ടൂറിസം വകുപ്പും ഉത്തരവാദിത്ത ടൂറിസം മിഷനും ടൂറിസം സംരഭകരും നടത്തിയ പ്രവര്ത്തനം എടുത്തു പറയേണ്ടതാണ്. 
കുമരകം, തേക്കടി അടക്കമുള്ള ടൂറിസം കേന്ദ്രങ്ങളില് ഉത്തരവാദിത്ത ടൂറിസം മിഷനും അവിടുത്തെ ടൂറിസം സംഘടനകളായ ടി.ഡി.പി.സി, ചെംബര് ഒഫ് വെവ്മ്പനാട് ഹോടല്സ് എന്നിവരുമായി ചേര്ന്ന് എല്ലാ ഹോടലുകളിലും റിസോര്ടുകളിലും പ്ലാസ്റ്റിക് ബാഗുകള് ഒഴിവാക്കുവാനും പ്ലാസ്റ്റികള് സ്ട്രോകള് ഒഴിവാകുവാനും പ്ലാസ്റ്റിക്ക് കുപ്പികള്ക്ക് പകരം ഗ്ലാസ് ബോട്ടിലുകള് പ്രചരിപ്പിക്കുവാനും നടത്തിയ ശ്രമങ്ങള് ഒരു പരിധി വരെ വിജയം കണ്ടു കഴിഞ്ഞു. ഇനി വേണ്ടത് ഡെസ്റ്റിനേഷനുകളിലെ ശാസ്ത്രീയ മാലിന്യ സംസ്കരണമാണ്. ഇതിനൊപ്പം പാരിസ്ഥിക ഉത്തരവാദിത്തത്തിന്  പ്രാധാന്യം നല്കി ഉത്തരവാദിത്ത ടൂറിസം ക്ലാസ്സിഫിക്കേഷന് എല്ലാ ജലയാനങ്ങള്ക്കും നടപ്പിലാക്കുന്നതിനുള്ള പ്രവര്ത്തനങ്ങള് പുരോഗമിക്കുന്നു.കേരളത്തിലെ 1000 അക്കൊമാടെഷന് യൂനിട്ടുകളെ പ്ലാസ്റിക് വിമുക്തമാക്കുന്ന പ്രവര്ത്തനത്തില് ഉത്തരവാദിത്ത ടൂറിസം മിഷനും കേരള ട്രാവല് മാര്ട്ട് സൊസൈറ്റിയും സംയുക്തമായി മായി നടത്തിയ പ്രവര്ത്തനം എടുത്തു പറയേണ്ടതാണ് .  താമസംവിനാ അക്കൊമഡേഷന് യൂണിറ്റുകള്ക്കും ഉത്തരവാദിത്ത ടൂറിസം ക്ലാസ്സിഫിക്കേഷന് നടപ്പാക്കും. ഇതിനുള്ള പ്രവര്ത്തനം ഇപ്പോള് ഉത്തരവാദിത്ത ടൂറിസം  മിഷന് നടത്തി വരുന്നുണ്ട്. ടൂര് പാക്കേജുകളില് ഹരിത പെരുമാറ്റ ചട്ടം ഏര്പ്പെടുത്തുവാനുമുള്ള പ്രവര്ത്തനങ്ങള്  ഉത്തരവാദിത്ത ടൂറിസം മിഷന് നടത്തി വരുന്നു. 
 
7. എക്സ്പീരിയന്സ് എത്നിക്/ലോക്കല് ക്യുസിന്
കേരളത്തിന്റെ തനതു വിഭവങ്ങള് സഞ്ചാരികളെ പരിചയപ്പെടുത്തുന്നതിനും രുചികരമായതും വൃത്തിയുള്ളതുമായ ഭക്ഷണം സംസ്ഥാനത്തിന്റെ മുക്കിലും മൂലയിലും പോലും ഉറപ്പു വരുത്തുന്നതിനുമായി ആര് ടി മിഷന് ആരംഭിച്ചിരിക്കുന്ന പുതിയ പദ്ധതിയാണിത്. കേരളത്തിലെ 14 ജില്ലകളില് നിന്നായി 2012 അപേക്ഷകരാണ് പദ്ധതിയില് രെജിസ്റ്റര് ചെയ്തിരിക്കുന്നത്.  
എത്നിക് ക്യുസിന് നെറ്റ്വര്ക്കില് ഉള്പ്പെടുന്ന യൂണിറ്റുകള് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നിര്ദേശ പ്രകാരമുള്ള റെജിസ്ട്രേഷന് നിര്ബന്ധമായും എടുത്തിരിക്കണം. ഭക്ഷണം കഴിക്കാന് വരുന്നവര്ക്ക് ടോയ്ലറ്റ് സൗകര്യം, പ്ലാസ്റ്റിക് ബോട്ടിലുകള് ഒഴിവാക്കുന്നതിന്റെ ഭാഗമായി ശുദ്ധമായ കുടിവെള്ളം നിറയ്ക്കുന്നതിനുള്ള സൗകര്യം എന്നിവ ഉറപ്പു വരുത്തണം.
പദ്ധതിയുടെ ആദ്യഘട്ട പ്രവര്ത്തനങ്ങള് പൂര്ത്തിയാവുകയും യൂനിട്ടുകള്ക്ക് വരുമാനം ലഭിച്ചു തുടങ്ങുകയും ചെയ്ത സാഹചര്യത്തിലാണ് കൊവിഡ-19 നാടിനെ ബാധിക്കുന്നത്. എങ്കിലും പദ്ധതി പ്രവര്ത്തനങ്ങള് മുന്നോട്ടു കൊണ്ടുപോവുകയാണ് .  
അംഗീകാരങ്ങളും പുരസ്കാരങ്ങളും
2017 ജൂൺ മാസത്തിൽ ഉത്തരവാദിത്ത ടൂറിസം മിഷൻ നിലവിൽ വന്നതിനു ശേഷം 4 അന്താരാഷ്ട്ര അവാർഡുകളും 3 നാഷണൽ അവാർഡുകളും  ഉൾപ്പെടെ 7 അവാർഡുകളാണ് കേരളത്തിലെ ഉത്തരവാദിത്ത പ്രവർത്തനങ്ങൾക്ക് ലഭിച്ചിരിക്കുന്നത് .
അന്തര്ദേശീയ പുരസ്ക്കാരങ്ങള്. 
1. 2017 ൽ-ഡബ്ലിയുടിഎം ന്റെ ഹൈലി കമെൻഡഡ് അവാർഡ് – കുമരകം റെസ്പോണ്സിബിൾ ടൂറിസം പ്രൊജക്റ്റ്
2. 2018 ലെ 'ബെസ്റ് ഇൻ റെസ്പോൺസിബിൾ  ടൂറിസം'  എന്ന വിഭാഗത്തിൽ ഗോൾഡ് അവാർഡ്- കേരളം ടൂറിസം, റെസ്പോണ്സിബിൾ ടൂറിസം മിഷൻ, 
3. വേൾഡ് റെസ്പോൺസിബിൾ ടൂറിസം അവാർഡ്സ് 2018 ലെ 'ബെസ്ററ്  ഫോർ  മാനേജിങ് സക്സസ്'- കുമരകം  
4. പസിഫിക് ഏഷ്യ ട്രാവല് അസോസിയേഷന് അവാര്ഡ് 2019 ഫോര് വിമെന് എംപവര്മെന്റ്- ഉത്തരവാദിത്ത ടൂറിസം മിഷന്റെ കുമരകത്തെ സ്ത്രീ  ശാക്തീകരണ പ്രവര്ത്തനങ്ങള്ക്ക് ലഭിച്ചു. 
 പ്രാദേശിക ഉല്പ്പാദനപ്രക്രിയമുതൽ  ഒരു നാടിന്റെ പൈതൃക കഥകൾ  വരെ ടൂറിസം പ്രവർര്ത്തനങ്ങളുടെ ഭാഗമാക്കനാകുമെന്നാണ്  കഴിഞ്ഞ ഏതാനും വര്ഷങ്ങളിലെ പ്രവര്ത്തനങ്ങളിലൂടെ കേരളം തെളിയിച്ചതെന്നു സംസ്ഥാനഉത്തരവാദിത്തടൂറിസം മിഷന് കോ ഓർഡിനേറ്റർ  കെ. രൂപെഷ്കുമാർ  പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *