ബഫര്‍സോണ്‍ പ്രഖ്യാപനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണം: – മീനങ്ങാടി കത്തീഡ്രല്‍

മീനങ്ങാടി:
വയനാട് ജില്ലയെ ബഫര്‍സോണായി പ്രഖ്യാപിക്കുന്ന നടപടിക്കെതിരെ യാക്കോ
ബായ സുറിയാനി സഭ നടത്തുന്ന പ്രതിഷേധങ്ങളുടെ ഭാഗമായി മീനങ്ങാടി സെന്‍റ്
പീറ്റേഴ്സ് & സെന്‍റ് പോള്‍സ് യാക്കോബായ സുറിയാനി കത്തീഡ്രലും ശക്തമായ
പ്രതിഷേധം രേഖപ്പെടുത്തി. പിറന്ന നാടിനെ കടുവാ സങ്കേതമായി പ്രഖ്യാപിക്കുന്ന
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നീക്കത്തിനെതിരെയും കാര്‍ഷീക ജില്ലയായ
വയനാട്ടിലെ കര്‍ഷകവിരുദ്ധ നയങ്ങളില്‍ നിന്നും പിന്‍മാറണമെന്നും യോഗം സര്‍ക്കാരിനേട് ആവശ്യപ്പെട്ടു. ഞായറാഴ്ച കത്തീഡ്രലില്‍ വെച്ച് ചേര്‍ന്ന പ്രത ിഷേധ
സംഗമം വികാരി ഫാ. ബേബി ഏലിയാസ് കാരക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു. കത്തീഡ്രല്‍ സഹവികാരി ഫാ. എല്‍ദോ അതിരമ്പുഴയില്‍, ട്രസ്റ്റിമാരായ സാബു കുര്യാക്കോസ് പുത്തയത്ത്, ജോര്‍ജ്ജ് നടുപ്പറമ്പില്‍, സെക്രട്ടറി സാബു ഒറോമ്മാലില്‍ തുടങ്ങിയവര്‍ സംസാരിച്ചു.



Leave a Reply