September 27, 2023

ആശങ്കയായി വീണ്ടും കോവിഡ് രോഗികൾ :മുട്ടിലിൽ ഇന്നും ഏഴുപേർക്ക് ആൻറിജൻ പോസിറ്റീവ്

0
IMG-20200928-WA0274.jpg
 

കൽപ്പറ്റ :  മുട്ടലിൽ ഇന്നും ഏഴുപേർക്ക്   കോവിഡ് പോസിറ്റീവ് ആയി . ആരോഗ്യ വകുപ്പിൻറെ നേതൃത്വത്തിൽ ഇന്ന് നടത്തിയ  ആൻറിജൻ  പരിശോധനയിലാണ് ഏഴുപേർക്ക്  പോസിറ്റീവ് ആയത്. 41 പേർക്ക് ആർ . ടി.പി.സി.ആർ പരിശോധനയും നടത്തി.103 പേരുടെ ആൻറിജൻ പരിശോധനയുമാണ് ഇന്ന് നടത്തിയത്. ഇവരിൽ  കാക്കവയൽ ആനപ്പാറ കുമ്പളാട്  , എടപ്പെട്ടി എന്നിവിടങ്ങളിൽനിന്നുള്ളവർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത് . ഇതിനുമുമ്പ് 35 പേർക്ക് മുട്ടിൽ പഞ്ചായത്തിൽ സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇവരുടെ സമ്പർക്കത്തിൽ ഉള്ളവരെയാണ് ഇന്ന് പരിശോധനയ്ക്ക് വിധേയമാക്കിയത് .
ടൗണിലെ ഒരു ചുമട്ടുതൊഴിലാളിക്ക് കോവിഡ് പോസിറ്റീവ് ആയതോടെ അദ്ദേഹത്തോടൊപ്പം ജോലി ചെയ്ത 10 തൊഴിലാളികൾ ഇപ്പോൾ നിരീക്ഷണത്തിലാണ് . 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *