കർഷക ബില്ലിനെതിരെ ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ പോസ്റ്റ് ഓഫീസിന് മുൻപിൽ ധർണ്ണ നടത്തി.

കേന്ദ്ര സർക്കാരിൻ്റെ കർഷക ബില്ലിനെതിരെ ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിൻ്റെ ഭാഗമായി മാനന്തവാടി പോസ്റ്റ് ഓഫീസിന് മുൻപിൽ ധർണ്ണ നടത്തി. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ധർണ്ണ ഡി.കെ.ടി.എഫ് ജില്ലാ പ്രസിഡൻ്റ് എക്കണ്ടി മൊയ്തൂട്ടി ഉദ്ഘാടനം ചെയ്തു.ശിവരാമൻ പാറ കുഴിയിൽ അദ്ധ്യക്ഷത വഹിച്ചു.കെ.എസ്.സഹദേവൻ, സുന്ദർരാജ് എടപ്പെട്ടി, എം.വി.വിൻസെൻ്റ്, ജോസ് ആരിശേരി, ലൈജി തോമസ് തുടങ്ങിയവർ സംസാരിച്ചു.



Leave a Reply