April 19, 2024

സേവനങ്ങള്‍ ഓണ്‍ലൈനില്‍ : ഇന്റലിജന്‍സ് ഇ-ഗവേര്‍ണന്‍സ് സംവിധാനം ഉദ്ഘാടനം ചെയ്തു

0
Img 20200928 Wa0334.jpg
ജില്ലയിലെ പതിനൊന്ന് ഗ്രാമ പഞ്ചായത്തുകളില്‍ സേവനങ്ങള്‍ ഇനി മുതല്‍ ഓണ്‍ലൈനിലും. സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പഞ്ചായത്തുകളില്‍ ഇന്റലിജന്‍സ് ഇ-ഗവേര്‍ണന്‍സ് സംവിധാനം ഒരുക്കിയതോടെയാണ് പൊതുജനങ്ങള്‍ക്ക് സേവനങ്ങള്‍ വിരല്‍ തുമ്പില്‍ ലഭ്യമാകുന്നത്. എടവക, കോട്ടത്തറ, വൈത്തിരി, വെങ്ങപ്പള്ളി, മുള്ളന്‍ കൊല്ലി, മീനങ്ങാടി, പൊഴുതന, തരിയോട്, മുട്ടില്‍, നൂല്‍പ്പുഴ, തിരുനെല്ലി ഗ്രാമപഞ്ചായത്തുകളാണ് ആദ്യഘട്ടത്തില്‍ പദ്ധതിയുടെ ഭാഗമായത്. 
തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ സേവനങ്ങള്‍ സുതാര്യവും സമയബന്ധിതവുമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്റഗ്രേറ്റഡ് ലോക്കല്‍ ഗവേര്‍ണന്‍സ് മനേജ്‌മെന്റ് സിസ്റ്റം (ഐ.എല്‍.ജി.എം.എസ്) നടപ്പിലാക്കുന്നത്. പഞ്ചായത്തുകളില്‍ നിന്നും ലഭിക്കുന്ന ഇരുന്നൂറിലധികം സേവനങ്ങളുമായി ബന്ധപ്പെട്ട അപേക്ഷകളും, പരാതികളും, അപ്പീലുകളും, നിര്‍ദേശങ്ങളും ഓണ്‍ലൈനായി സമര്‍പ്പിക്കാം. അപേക്ഷകള്‍ https://erp.lsgkerala.gov.in എന്ന വെബ്‌സൈറ്റ് മുഖാന്തരമാണ് സമര്‍പ്പിക്കേണ്ടത്. നടപടി പൂര്‍ത്തിയാകുമ്പോള്‍  അത് സംബന്ധിച്ച അറിയിപ്പ് എസ്.എം.എസ് ആയി അപേക്ഷകന് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ കേരള മിഷനാണ് സോഫ്റ്റ് വെയര്‍ തയ്യാറാക്കിയത്.
പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വ്വഹിച്ചു. തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രിസിപ്പല്‍ സെക്രട്ടറി ശാരദ മുരളീധരന്‍, പഞ്ചായത്ത് ഡയറക്ടര്‍ പി.കെ. ജയശ്രീ, ഗ്രാമ പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. കെ.തുളസീഭായ് പത്മനാഭന്‍, മേയഴ്‌സ് കൗണ്‍സില്‍ പ്രസിഡന്റ് തോട്ടത്തില്‍ രവീന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *