ഗാന്ധി ജയന്തി വാരാഘോഷം- ചിത്രരചനാ മത്സരം
ഗാന്ധി ജയന്തി യോടനുബന്ധിച്ച് വയനാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ പൊതുജനങ്ങള്‍ക്കായി ചിത്രരചനാ മത്സരം നടത്തുന്നു. വിഷയം: ശുചിത്വ ഗ്രാമം; സുന്ദര ഗ്രാമം. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് വഴി (District Information Office Wayanad) നടത്തുന്ന മത്സരത്തില്‍ പ്രായഭേദമന്യേ എല്ലാവര്‍ക്കും പങ്കെടുക്കാം. ഏത് ജില്ലക്കാര്‍ക്കും പങ്കാളികളാവാം. മത്സരവുമായി ബന്ധപ്പെട്ട പോസ്റ്റിനു താഴെ കമന്റായാണ് എന്‍ട്രി അയക്കേണ്ടത്. പെന്‍സില്‍ ഡ്രോയിങ്/ വാട്ടര്‍ കളര്‍/ ഓയില്‍ പെയിന്റിംഗ് വഴി വെള്ള കടലാസിലാണ് ചിത്രങ്ങള്‍ വരയ്ക്കേണ്ടത്. വര പൂര്‍ത്തിയായ ശേഷം ഫോട്ടോ എടുത്തോ സ്‌കാന്‍ ചെയ്തോ ഫേസ്ബുക്കില്‍ കമന്റായി അപ്ലോഡ് ചെയ്യണം. അപ്ലോഡ് ചെയ്യാവുന്ന അവസാനം സമയം ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ 2 ന് വൈകീട്ട് 6 മണി. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടുന്നവര്‍ക്ക് ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്യും.
വരച്ച ചിത്രങ്ങളില്‍ പേര്, ഫോണ്‍ നമ്പര്‍ എന്നിവ എഴുതണം. ജഡ്ജിംഗ് പാനല്‍ നല്‍കുന്ന പരമാവധി 75 ശതമാനം മാര്‍ക്കിന്റെയും നിങ്ങളുടെ ചിത്രങ്ങള്‍ക്ക് ലഭിക്കുന്ന ലൈക്കിന്റെ അടിസ്ഥാനത്തിലഉള്ള പരമാവധി 25% മാര്‍ക്കിന്റെയും അടിസ്ഥാനത്തിലാണ് വിജയികളെ തിരഞ്ഞെടുക്കുക.. വിവരങ്ങള്‍ക്ക്: 04936 202529, diowayanad@gmail.com.



Leave a Reply