October 3, 2023

വണ്‍ ഇന്ത്യാ വണ്‍ പെന്‍ഷന്‍ -ബഫര്‍സോണ്‍ വിരുദ്ധറാലിയും പ്രതിഷേധസംഗമവും നടത്തി

0
IMG-20200928-WA0345.jpg
.
പനമരം; വണ്‍ഇന്ത്യ വണ്‍ പെന്‍ഷന്‍ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ബഫര്‍ സോണ്‍ വിരുദ്ധ റാലിയും പ്രതിഷേധ സംഗമവും സംഘടിപ്പിച്ചു.ബഫര്‍ സോണ്‍വിജ്ഞാപനംപിന്‍വലിക്കുക,സര്‍ക്കാരിന്റെ ധൂര്‍ത്തുകള്‍ അവസാനിപ്പിക്കുക,60 വയസ് കഴിഞ്ഞ മുഴുന്‍ ആളുകള്‍ക്കും മിനിമം പതിനായിരം രൂപ പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കുക,തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു റാലി നടത്തിയത്.പ്രതിഷേധ സംഗമം ജില്ലാ പ്രസിഡണ്ട് സൈമണ്‍ പൗലോസ് ഉത്ഘാടനം ചെയ്തു.അനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.കെ എം ബഷീര്‍,തനൂജ,തുടങ്ങിയവര്‍ നേതൃത്വം  നല്‍കി. ജില്ലാ സെക്രട്ടറി മുരളി വെള്ളമുണ്ട സ്വാഗതവും സജി വയനാട് നന്ദിയും പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *