September 27, 2023

തദ്ദേശ തെരഞ്ഞെടുപ്പ്: 9 പഞ്ചായത്തുകളിലെ സംവരണ മണ്ഡലങ്ങളുടെ നറുക്കെടുപ്പ് പൂര്‍ത്തിയായി

0
തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിനായി സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി ബ്ലോക്കുകളിലെ ഒന്‍പത് ഗ്രാമപഞ്ചായത്തുകളിലെ സംവരണ മണ്ഡലങ്ങളുടെ നറുക്കെടുപ്പ് പൂര്‍ത്തിയായി. കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള നറുക്കെടുപ്പിന് നേതൃത്വം നല്‍കി. ഓരോ ഗ്രാമ പഞ്ചായത്തിലെയും അംഗീകൃത രാഷ്ട്രീയപ്പാര്‍ട്ടികളുടെ ഒരു പ്രതിനിധിയാണ് നറുക്കെടുപ്പില്‍ പങ്കെടുത്തത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് നറുക്കെടുപ്പ് നടന്നത്. ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ കെ. ജയപ്രകാശന്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ പി. ജയരാജ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

സംവരണ വാര്‍ഡുകള്‍ പഞ്ചായത്ത് അടിസ്ഥാനത്തില്‍. ബ്രാക്കറ്റില്‍ വാര്‍ഡ് നമ്പറുകള്‍:
വെള്ളമുണ്ട: വനിത (1, 3, 8, 7, 9, 10, 13, 14, 21), പട്ടിക വര്‍ഗം വനിത (2, 20), പട്ടിക വര്‍ഗം (4).
തിരുനെല്ലി: വനിത (2, 5, 9, 15, 16), പട്ടിക വര്‍ഗം വനിത (3, 4, 6, 11), പട്ടിക വര്‍ഗം (8, 12, 13). 
തൊണ്ടര്‍നാട്: വനിത (4, 6, 9, 10, 13, 14), പട്ടിക വര്‍ഗം വനിത (1, 7), പട്ടിക വര്‍ഗം (12). 
എടവക: വനിത (3, 4, 7, 9, 14, 15, 17, 18), പട്ടിക വര്‍ഗം വനിത (6, 19), പട്ടിക വര്‍ഗം (13). 
തവിഞ്ഞാല്‍: വനിത (1, 2, 3, 5, 7, 9, 13, 15, 22), പട്ടിക വര്‍ഗം വനിത (18, 21), പട്ടിക ജാതി (14), പട്ടിക വര്‍ഗം (10, 17). 
നൂല്‍പ്പുഴ: വനിത (1, 2, 7, 11, 15), പട്ടിക വര്‍ഗം വനിത (5, 10, 12, 13), പട്ടിക വര്‍ഗം (6, 9, 17). 
നെന്മേനി: വനിത (1, 2, 3, 5, 6, 14, 15, 16, 19, 21) പട്ടിക വര്‍ഗം വനിത (11, 20) പട്ടിക ജാതി (8), പട്ടിക വര്‍ഗം ( 9, 17). 
മീനങ്ങാടി: വനിത (4, 5, 6, 7, 8, 11, 13, 19), പട്ടിക വര്‍ഗം വനിത (2, 10), പട്ടിക ജാതി (1), പട്ടിക വര്‍ഗം (3, 12). 
അമ്പലവയല്‍: വനിത (2, 3, 6, 7, 10, 16, 18, 19) പട്ടിക വര്‍ഗം വനിത (4, 17), പട്ടിക ജാതി (13), പട്ടിക വര്‍ഗം (14).

കല്‍പ്പറ്റ, പനമരം ബ്ലോക്ക് പഞ്ചായത്തുകളില്‍ ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്ത് സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് ഇന്ന് (സെപ്റ്റംബര്‍ 29) നടക്കും.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *