നാഷണല്‍ ന്യൂട്രിഷന്‍ മിഷന്‍ വീഡിയോ പ്രകാശനം ചെയ്തു
ജില്ലയിലെ നാഷണല്‍ ന്യൂട്രിഷന്‍ മിഷന്‍ (സമ്പുഷ്ട കേരളം) ജീവനക്കാര്‍ പോഷന്‍ മാസാചരണമായ സെപ്തംബര്‍ മാസത്തിന്റെ പ്രാധാന്യം വ്യകതമാക്കുന്നതിനും മിഷന്റെ ലക്ഷ്യങ്ങള്‍ പ്രചരിപ്പിക്കുന്നതിനും വേണ്ടി ഷോര്‍ട്ട് വീഡിയോ പുറത്തിറക്കി. അഞ്ച് വയസ്സുകാരനായ ആയുഷ് അവതരിപ്പിച്ച് പുറത്തിറക്കിയ വിഡിയോ ജില്ലാ കളക്ടര്‍ അദീല അബ്ദുള്ളയാണ് പ്രകാശനം ചെയ്തത്. ചടങ്ങില്‍ ജില്ലാ പ്രോഗ്രാം ഓഫീസര്‍ കെ.ബി.സായ്നാ. അധ്യക്ഷത വഹിച്ചു. ജില്ലാ കോ ഓര്‍ഡിനേറ്റര്‍ യു.എസ്.നിശാന്ത്, കല്‍പ്പറ്റ ബ്ലോക്ക് കോ ഓര്‍ഡിനേറ്റര്‍ ഷഹന്‍ഷാ, ജിഷ എന്നിവര്‍ പങ്കെടുത്തു.



Leave a Reply