കലക്ടറുടെ പേരിൽ വ്യാജ സന്ദേശം: കർശന നിയമ നടപടി എന്ന് കലക്ടർ.

വയനാട് കളക്ടർ നല്കുന്ന കൊറോണ രോഗപ്രതിരോധ മാർഗങ്ങൾ എന്ന പേരിൽ ഒരു വ്യാജ ഓഡിയോ ക്ലിപ് വാട്സാപ്പിലൂടെ വളരെ വ്യാപകമായി ഷെയർ ചെയ്യപെടുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്.
ഇത്തരം വ്യാജസന്ദേശങ്ങൾ പൊതുജന ആരോഗ്യത്തിനും സുരക്ഷക്കും വലിയ വെല്ലുവിളി ആകയാൽ കർശനമായ നിയമ നടപടികൾ സ്വീകരിക്കുന്നതായിരിക്കും.
വ്യക്തിശുചിത്വം പോലെ തന്നെ പ്രധാനമാണ് വിവരശുചിത്വവും.
ശാസ്ത്രീയമായ പ്രതിരോധമാർഗങ്ങൾ മാത്രം അവലംബിക്കാം.
കൊറോണ മഹാമാരിയെ ചെറുത്തുതോൽപ്പിക്കാം.
#CollectorWayanad
#wayanadWE



Leave a Reply