റേഷനരി കരിഞ്ചന്തയില്‍ വില്‍പ്പന-പ്രതിഷേധവുമായി വിവിധ സംഘടനകള്‍

മാനന്തവാടി;റേഷന്‍ കടയുടമയുടെ നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ വെച്ച് സ്വകാര്യ കമ്പനിച്ചാക്കില്‍ നിറച്ചതുള്‍പ്പെടെ ആറ് ടണ്ണിലധികം അരികണ്ടെത്തിയ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് വിവിധ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി.ഇന്നലെ രാവിലെ 10 മണിയോടെ പൊതു പ്രവര്‍ത്തകനായ മുസ്തഫ മൊക്കത്തിന്റെ നേതൃത്വത്തിലുള്ള നാട്ടുകാര്‍ അരിപിടികൂടിയ വിവരം സിവില്‍ സപ്ലൈസ് അധികൃതരെ അറിയിച്ചിട്ടും സ്ഥലത്തെത്തിയത് മണിക്കൂറുകള്‍ കഴിഞ്ഞായിരുന്നു.തുടര്‍ന്നും കാര്യമായ നടപടികളെടുക്കാത്തതിനെ തുടര്‍ന്നാണ് സിവില്‍ സ്‌പ്ലൈസ് ഗോഡൗണില്‍വെച്ച് ഉന്നത ഉദ്യോഗസ്ഥരെ തടഞ്ഞത്.തുടര്‍ന്ന് പനമരത്ത് നിന്നും പോലീസെത്തി പ്രതിഷേധക്കാരുമായും സിവില്‍ സപ്ലൈസ് മേധാവികളുമായി നടത്തിയ ചര്‍ച്ചക്കൊടുവിലാണ് പ്രതിഷേധം അവസാനിപ്പിച്ചത്.അരികണ്ടെത്തിയ സംഭവം അന്വേഷിച്ച് കുറ്റക്കാരനായ ഗോഡൗണ്‍ചുമതലയുള്ള ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാമെന്നും സംശയത്തിന്റെ നിഴലിലുള്ള എ.ആര്‍.ഡി 35,40 നമ്പര്‍ ഷാപ്പുകളിലെ സ്റ്റോക്ക് പരിശോധിച്ച് തുടര്‍ നടപടികളെടുക്കുമെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ പി ഉസ്മാന്‍ ഉറപ്പ് നല്‍കി.താലൂക്ക് സപ്ലൈ ഓഫീസര്‍ റഷീദ് മുത്തുക്കുടി,ആര്‍ഐ മാരായ ജോഷിമാത്യു,എസ് ജെ വിനോദ്,പി സീമ എന്നവരാണ് സ്ഥലത്തെത്തിയത്.യൂത്ത് കോണ്‍ഗ്രസ് ജില്ലാ സിക്രട്ടറി മുസ്തഫ മൊക്കത്ത്,സിപിഎം ബ്രാഞ്ച് സിക്രട്ടറി ഗഫൂര്‍, യൂത്ത്‌ലീഗ് പഞ്ചായത്ത് സിക്രട്ടറി കെ ടി ലത്തീഫ്,എസ്ഡിപിഐ സിക്രട്ടറി നാസര്‍തുരുത്തിയില്‍ തുടങ്ങിയവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.



Leave a Reply