July 25, 2024

മലബാർ വന്യജീവി സങ്കേതം: യോജിച്ച പോരാട്ടത്തിനായി വയനാട് സംരക്ഷണ സമിതി

0
.
ബത്തേരി : മലബാര്‍ വന്യജീവി സങ്കേതത്തിന്‍റേയും ആറളം വന്യജീവി സങ്കേതത്തിന്‍റെയും പേരില്‍ വയനാട് ജില്ലയിലെ വിവിധ വില്ലേജുകളെ ഉള്‍പ്പെടുത്തി ബഫര്‍സോണ്‍ രൂപീകരിക്കാനുള്ള തീരുമാനത്തില്‍നിന്നും സര്‍ക്കാര്‍ പിന്‍വാങ്ങിയില്ലെങ്കില്‍ അതിശക്തമായ സമരം ആരംഭിക്കുന്നതിന് ബത്തേരിയില്‍ ചേര്‍ന്ന വിവിധ സംഘടനകളുടെ യോഗം തീരുമാനിച്ചു. ഒക്ടോബര്‍ 15നുമുന്‍പായി ഈ വിഷയത്തില്‍ ജനങ്ങള്‍ക്കനുകൂലമായതീരുമാനം സര്‍ക്കാര്‍ എടുക്കുമെന്നാണ്പ്രതീക്ഷിക്കുന്നത്. ഈ മേഖലയില്‍ ഉയര്‍ന്നുവന്ന ജനകീയസമരങ്ങളുടെ ഫലമായി കര്‍ഷകരക്ഷാസമിതിയുമായി മന്ത്രി  ടി പി രാമകൃഷ്ണന്‍ നടത്തിയ ചര്‍ച്ചയിലാണ് ഒക്ടോബര്‍ 15നുമുന്‍പായി ഈ വിഷയത്തില്‍ തീരുമാനമുണ്ടാക്കുന്നതിനായി കോഴിക്കോടു ഡിഏഫ് ഒ യെ പഠനറിപ്പോര്‍ട്ട് നല്‍കാന്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ജനജീവിതം അസാധ്യമാക്കുന്നവിധത്തില്‍ നിലവില്‍ റിപ്പോര്‍ട്ട് നല്‍കിയ ആളെതന്നെ വീണ്ടും റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ഏല്‍പിച്ചാല്‍ എത്രത്തോളം ജനസൗഹൃദമാകുമെന്ന കാര്യത്തില്‍ പൊതുജനങ്ങളുടെ ഇടയില്‍ ആശങ്കയുണ്ട്. ഇക്കോ സെന്‍സെറ്റീവ് സോണുമായി ബന്ധപ്പെട്ട് വനംവകുപ്പ് നിരന്തരമായി ജനങ്ങളേ തെറ്റിധരിപ്പിക്കുന്ന പ്രചരണങ്ങളാണ് നടത്തുന്നത്. ഏറ്റവും അവസാനമായി വനം വകുപ്പ് പ്രസിദ്ധീകരിച്ച ലഘുലേഖയിലും അര്‍ദ്ധസത്യങ്ങള്‍ മാത്രമാണ് പറയുന്നതെന്ന് യോഗം വിലയിരുത്തി. പുനര്‍ചിന്തയ്ക്ക് വിധേയമാകുന്നസാഹചര്യത്തിലെങ്കിലും സത്യം തുറന്നുപറയാന്‍ വനംവകുപ്പതികൃധര്‍ തയ്യാറാകണം.ഇതേനിയമങ്ങള്‍ നടപ്പിലാക്കിയ നീലഗിരിമേഖലയിലെഗൂഡല്ലൂര്‍ പന്തല്ലൂര്‍ പ്രദേശങ്ങളില്‍ എന്തുനു സംഭവിച്ചതെന്ന് നമ്മുടെ മുന്‍പില്‍ നേര്‍കാഴ്ചായയി നില്‍ക്കുമ്പോള്‍ വയനട്ടില്‍ മറ്റൊരുദാഹരണം അന്വേഷിച്ച് പോകെണ്ടതില്ല. ഈ അനുഭവം വലിയ താമസമില്ലാതെ വയനാട്ടിലും ആവര്‍ത്തിക്കുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ട.വയനാട്ടില്‍ കാഴ്ച്ച കാണാന്‍ വല്ലപ്പോഴുംവരുന്നവര്‍ക്കുവേണ്ടി ഈനട്ടില്‍ ജീവിക്കുന്നവരെ പരിഗണിക്കാതെ നടത്തുന്ന ഒരു പ്രവര്‍ത്തനവും ആരു നടത്തിയാലും അംഗീകരിക്കാനവില്ല. ആളോഹരി കൃഷിഭൂമിയുടെ അളവ് വെറും 14.6സെന്‍റുമാത്രമുള്ള കേരളത്തില്‍ കൃഷിഭൂമിയുടെ അളവുകുറച്ച് ഫോറസ്റ്റ് ഏരിയ വര്‍ദ്ധിപ്പിക്കാനുള്ള വനംവകുപ്പിന്‍റെ നീക്കം ജനപ്രതിനിധികളും സര്‍ക്കാരും തിരിച്ചറിയണമെന്നും യോഗം അഭ്യര്‍ത്ഥിച്ചു.
വയനാടിനെ കടുവാസങ്കേതമായിപ്രഖ്യാപിക്കാന്‍ നടക്കുന്ന നീക്കങ്ങളില്‍നിന്നും അതികൃധര്‍ പിന്‍വാങ്ങണം .ജില്ലയുടെ നാലുചുറ്റും വന്യജീവി സങ്കേതങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ട് വയനാട് ജില്ലയിലെ ജനജീവിതത്തെ ഇല്ലായ്മചെയ്ത് വയനാടിനെ വനവല്‍ക്കരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. വയനാട് വന്യജീവിസങ്കേതത്തിന് താങ്ങാവുന്നതിലേറെ കടുവകളുടെ എണ്ണം വര്‍ദ്ധിച്ചസാഹചര്യത്തില്‍  അധികമുള്ള കടുവകളെ മറ്റ് കടുവസങ്കേതങ്ങളിലേക്ക് മാറ്റുന്നതിന് പകരം കുടിയിറക്കിനവസരമുണ്ടാക്കി വനവിസ്തൃതി വര്‍ദ്ധിപ്പിക്കാനുള്ള ശ്രമമാണ് വനം വകുപ്പ് നടത്തുന്നതെന്ന് നാം തിരിച്ചറിയണം.
പന്നി, കുരങ്ങ്, മയില്‍, മാന്‍ തുടങ്ങയ വന്യജീവികളെ 1972ലെ വൈല്‍ഡ് ലൈഫ് പ്രൊടെക്ഷ്ന്‍ ആക്ട് 62 വകുപ്പ് പ്രകാരം ക്ഷുദ്രജീവികളായി പ്രഖ്യാപിക്കുന്നതിന് വയനാട് ജില്ലയിലെ മുഴുവന്‍ പന്‍ചായത്തുകളും മുനിസിപ്പാലിറ്റിയും  പ്രയേമങ്ങള്‍ പാസ്സാക്കി സര്‍ക്കാരിലേക്ക്. അയക്കണം
പരിസ്ഥിതി ലോല പ്രദേശ പ്രഖ്യാപനം  പിന്‍വലിക്കുക,കടുവസങ്കേതം ശുപാര്‍ശ പിന്‍വലിക്കുക,വന്യമൃഗശല്യത്തിന് ശാശ്വതപരിഹാരം കാണുക, തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചുകൊണ്ട് ബഹുജനപ്രക്ഷോഭങ്ങള്‍ക്ക് നേതൃത്തം നല്‍കുന്നതിനായി ബത്തേരി അസംപ്ഷന്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ജില്ലയിലെ വിവിധ മത സാമുദായിക കര്‍ഷക സംസ്കാരിക സംഘടനകളുടെ സംയുക്ത യോഗം വയനാട് സംരക്ഷണ സമിതിക്ക് രൂപം നല്‍കി. മാനന്തവാടി,ബത്തേരി(മലങ്കര), കോഴിക്കോട്,കോട്ടയം ,മീനങ്ങാടി,ബത്തേരി (ഓര്‍ത്തഡോക്സ്)രൂപതകളും,സമസ്ത, എസ് വൈ എസ്, എസ് എന്‍ഡിപി,എന്‍ എസ് എസ്, വ്യാപാരിവ്യവസായി ഏകോപനസമിതി,കാര്‍ഷികപുരോഗമനസമിതി, ജനസം രക്ഷണസമിതി,ഹരിതസേന, ഇന്‍ഫാം, ഫാര്‍മേര്‍സ് റിലീഫ് ഫോറം,ക്രിസ്ത്യന്‍ കള്‍ച്ചറല്‍ ഫോറം ,വയനാടന്‍ ചെട്ടി സമാജം, എംസിഎ, കത്തോലിക്ക കോണ്‍ഗ്രസ്സ്, വൈ എം സി എ, എക്യുമിനിക്കല്‍ ഫോറം,വയനാട് കര്‍ഷകകൂട്ടായ്മ,കുറിച്യ സമുദായ സം രക്ഷണ സമിതിഎന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് വയനാട് സംരക്ഷണ സമിതി രൂപീകരിച്ചത്. സമിതി ചെയര്‍മാന്‍ മോണ്‍.തോമസ് മണക്കുന്നേല്‍ അധ്യ്കഷം വഹിച്ച യോഗം ബത്തേരി രൂപത വികാരി ജനറാല്‍ മോണ്‍. മാത്യു അറമ്പങ്കുടി ഉത്ഘാടനം ചെയ്തു. പ്രക്ഷോഭസമരങ്ങളുടെ തുടക്കമായി ഗാന്ധിജയന്തി ദിനത്തില്‍ പൊഴുതനയില്‍ ഉച്ചയ്ക്കു മൂന്നുമണിമുതല്‍ സായഹ്നധര്‍ണ്ണ നടത്തും.
ചെയര്‍മാന്‍  മോണ്‍.തോമസ് മണക്കുന്നേല്‍ വര്‍ക്കിങ്ങ് ചെയര്‍മാന്‍ ഫാ. ആന്‍റോ മമ്പള്ളി  ജനറല്‍ കണ്‍വിനര്‍ പി എം ജോയി,  ജനറല്‍ സെക്രട്ടരി സാലു അബ്രാഹം ട്രഷറര്‍ ഹാരീസ് വഖാഫി, ലീഗല്‍ സെല്‍ കോഡിനേറ്റര്‍ അഡ്വ.ഫാ. തോമസ് ജോസഫ് തേരകംഎന്നിവരെയും വിവിധ സംഘടനപ്രതിനിധികളെ വൈസ്ചെയര്‍മാന്‍മാരും കണ്‍വിനര്‍മാരുമായും തിരഞ്ഞെടുത്തു. ഫാ. ജയിംസ് പുത്തന്‍പറമ്പില്‍,,എം.സുരേന്‍റ്രന്‍ ,ഫാ.ബേബി ഏലിയാസ് , നസീര്‍ കോട്ടത്തറ,ജോസഫ് പ്ലാറ്റോ,പി വൈ മത്തായി, പി സി ബിജു, ഫാ.ഷിജോ കുഴിപ്പല്ലില്‍ , വല്‍സ ചാക്കോ,രാജന്‍ തോമസ്, ഫാ..അബ്രാഹം ആശാരിപറമ്പില്‍,ഗഫൂര്‍ വെണ്ണിയോട്,അനീഷ് കെ  തൊമസ് , ലത്തീഫ്, ഉനൈസ് കല്ലൂര്‍, എന്നിവര്‍ പ്രസംഗിച്ചു,
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *