April 19, 2024

സെറ്റോയുടെ നേതൃത്വത്തിൽ മോചന മുന്നേറ്റ സമരം നടത്തി

0
Img 20200930 Wa0301.jpg
സർക്കാർ ജീവനക്കാരോടും അധ്യാപകരോടും  സർക്കാർ കാണിക്കുന്ന വഞ്ചനയ്ക്കെതിരെ സെറ്റോയുടെ നേതൃത്വത്തിൽ  മോചന മുന്നേറ്റ സംരക്ഷണ സദസ്സ് നടത്തി. അന്യായമായി അധ്യാപകരുടെയും ജീവനക്കാരുടെയും ശമ്പളം  പിടിച്ചെഴുക്കുന്നതിനെ തിരെയും ജീവനക്കാരുടെ  ആനുകൂല്യങ്ങൾ  കവർന്നെടുക്കുന്ന തിനെതിരെയും ഇൻഷുറൻസ് ഉൾപ്പെടെ  നിഷേധിക്കുന്നതിനെതിരെയും ആണ് പ്രതിപക്ഷ സംഘടനകളുടെ കോൺഫെഡറേഷൻ ആയ  സെറ്റോയുടെ നേതൃത്വത്തിൽ സമരം നടത്തിയത്. 
സംസ്ഥാനത്ത് 10000 കേന്ദ്രങ്ങളിൽ  ഇന്ന് ജീവനക്കാരും അധ്യാപകരും  കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് സമരം ചെയ്തു.
 കോവിഡ് വ്യാപനത്തെ തുടർന്ന് ജില്ലാ ആസ്ഥാനമായ
 കൽപ്പറ്റയിൽ  കണ്ടൈൻ മെൻറ് സോൺ ആയി  പ്രഖ്യാപിച്ചതിനാൽ മുട്ടിൽ പഞ്ചായത്ത് ഓഫീസിൻ്റെ മുൻപിലാണ് ജില്ലാ ആസ്ഥാനത്ത് നടത്തേണ്ടിയിരുന്ന സമരം നടത്തിയത്.
യോഗത്തിൽ എൻ.ജി.ഒ. അസോസിയേഷൻ ജില്ലാ പ്രസിഡൻഡ് മോബിഷ് പി.തോമസ് അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻഡ് സoഷാദ് മരയ്ക്കാർ സദസ്സ്  ഉദ്ഘാടനം ചെയ്തു. എ.എച്. എസ്. ടി .എ സംസ്ഥാന വൈസ് പ്രസിഡൻഡ്
 ഇ.വി അബ്രഹാം മുഖ്യ പ്രഭാഷണം നടത്തി. മനോജ്, ലൈജു ചാക്കോ, രാജൻ ബാബു, സന്തോഷ്, അഭിജിത്ത് സി.ആർ തുടങ്ങിയവർ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *