നിർഭയം കുട്ടികളുടെ ചോദ്യങ്ങൾ ; ഉത്തരങ്ങളുമായി ജില്ലാ പോലീസ് മേധാവി
ശിശു സംരക്ഷണ വകുപ്പിന്റെ ടേക്ക് ഓഫ് സംവാദ പരിപാടിയിൽ ജില്ലാ പോലീസ് മേധാവി ആർ ഇളങ്കോയോട് ചോദ്യങ്ങളും സംശയങ്ങളുമായി കുട്ടികൾ എത്തി. കോവിഡ് കാലത്ത് വീട്ടിലിരുന്ന് മടുത്തുവെന്നും കൂട്ടുകാരെ കാണാൻ ആഗ്രഹമുണ്ട് എന്നതൊക്കെയായിരുന്നു എസ് പി യോട് കുട്ടികളുടെ പരിഭവങ്ങൾ. കുറച്ചു കൂടി ക്ഷമിക്കൂ ഇളവുകൾ വരും ആർ ഇളങ്കോ സമാധാനിപ്പിച്ചു. വീട്ടിലിരിക്കുന്ന സമയം പാഴാക്കാതെ യൂട്യൂബിൽ മറ്റും വിവര വിനിമയ മാധ്യമങ്ങളിലൂടെ അവരവരുടെ അഭിരുചിക്ക് അനുസരിച്ച്
അറിവുകൾ നേടാനും ഉപദേശം നൽകി. പാഠ പുസ്തക അറിവുകൾക്കപ്പുറം നമുക്ക് ചുറ്റും അനന്തമായിട്ടുള്ള ലോകമുണ്ട്. ദിനപത്രങ്ങൾ, ആനുകാലികങ്ങൾ എന്നിവയിൽ നിന്നെല്ലാം വിവരങ്ങൾ ശേഖരിക്കാൻ കഴിയും. വിവര വിനിമയ സാങ്കേതികതയുടെ കാലത്ത് അറിവാണ് പ്രധാനമെന്നും കുട്ടികളോട് സംവദിച്ചു.അങ്ങയെ പോലെ ഐ പി എസ് ആകണമെന്ന ചോദ്യത്തിന് കടന്നു വന്ന വഴികളെ കുറിച്ചും കഷ്ടപ്പാടുകളെ കുറിച്ചും ജില്ലാ പോലീസ് മേധാവി പറഞ്ഞു. തിരക്കുകൾക്കിടയിലും ടേക്ക് ഓഫ് സംവാദ പരിപാടിയിൽ നിരവധി വിദ്യാർത്ഥികളുമായി അദ്ദേഹം സംവദിച്ചു. ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തിൽ നടന്ന ചടങ്ങിൽ ജില്ലാ ശിശു സംരക്ഷണ ഓഫീസർ ടി. യു സ്മിത തുടങ്ങിയവർ സന്നിഹിതരായിരുന്നു.



Leave a Reply