March 29, 2024

വിവിധ പദ്ധതികളുടെ ശിലാസ്ഥാപനം നിർവഹിച്ചു

0
Img 20200930 Wa0277.jpg
വെള്ളമുണ്ട: 
         വെള്ളമുണ്ട ഗവൺമെന്റ് മോഡൽ ഹയർ സെക്കണ്ടറിl സ്കൂളിൽ പുതുതായി അനുവദിച്ച സംരക്ഷണ ഭിത്തിയുടേയും ഫിൽറ്റർ വാട്ടർ കുടിവെള്ള പദ്ധതിയുടേയും ശിലാസ്ഥാപന കർമ്മം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടി.എം ഖമർലൈ നിർവഹിച്ചു.  മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്  2020-2021 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പ്രസ്തുത പദ്ധതികൾ നടപ്പിലാക്കുന്നത്.
 ഏഴ്ലക്ഷം രൂപ ചെലവിൽ സ്കൂൾ സംരക്ഷണ ഭിത്തിയും  അഞ്ചു് ലക്ഷം രൂപ ചെലവിൽ ഓരോ വിദ്യാർത്ഥിക്കും ഫിൽട്ടർ ചെയ്ത ശുദ്ധമായ കുടിവെള്ളം ക്ളാസ് റൂമുകളിൽ ലഭ്യമാക്കുന്നതിനുള്ള ഫിൽറ്റർ വാട്ടർ കുടിവെള്ള പദ്ധതിയുമാണ് ശിലാസ്ഥാപനം നിർവഹിക്കപ്പെട്ടത്.
       ചടങ്ങിൽ വെള്ളമുണ്ട ഗവൺമെന്റ് മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ പി റ്റി എ പ്രസിഡന്റ്  ടി കെ മമ്മൂട്ടി അധ്യക്ഷത വഹിച്ചു.  സ്‍കൂൾ പ്രിൻസിപ്പാൾ  പി സി തോമസ് മാസ്റ്റർസ്വാഗതം പറഞ്ഞു.                                    
 സ്കൂൾ ഹെഡ്‍മിസ്ട്രസ്  പി കെ സുധ ടീച്ചർ മുൻ ഹെഡ്മാസ്റ്റർ എം‍ മമ്മുമാസ്‍റ്റർ, രംജിത്ത് മാനിയിൽ , നൗഷാദ് കോയ, സുനിൽജ മുനീർ,പി എം മമ്മൂട്ടി, ടി. ഭാസ്കരൻ, . എൽദോസ് സി എം ,  പ്രസാദ് വി കെ എന്നിവർ ആശസകൾ നേർന്നു. രാജേഷ് കെ ആർ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.
    ഡെയ്സി ടി ഐ, കെ. അബ്ദുൽ സലാം മാസ്റ്റർ, സി.നാസർ മാസ്റ്റർ, ബി.ആർ രാജേഷ് കുമാർ മാസ്റ്റർ, തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *