കെട്ടിടോദ്ഘാടനവും തറക്കല്ലിടലും ഒക്ടോബര്‍ 3 ന് മുഖ്യമന്ത്രി നിര്‍വഹിക്കും

മാനന്തവാടി: മാനന്തവാടി മണ്ഡലത്തിലെ 3 സ്‌കൂളുകളുടെ പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 7 സ്‌കൂളുകളുടെ തറക്കല്ലിടലും ഒക്ടോബര്‍ 3 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. വീഡിയോ കോഫറന്‍സ് വഴിയാണ് ഉദ്ഘാടന പരിപാടി സംഘടിപ്പിക്കുക.പനമരം ഗ്രാമപഞ്ചായത്തിലെ നീര്‍വാരം ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് 52.21 ലക്ഷം രൂപ ചെവലിട്ട് നിര്‍മ്മിച്ച കെട്ടിടം, വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ തരുവണ ഗവ.ഹയര്‍സെക്കഡറി സ്‌കൂളില്‍ 52.7 ലക്ഷം രൂപ ചെലവിട്ട കെട്ടിടവും തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ ഉദയഗിരി ഗവ.എല്‍.പി സ്‌കൂളിന് 85 ലക്ഷം രൂപ ചെലവിട്ട് നിര്‍മ്മിച്ച പുതിയ കെട്ടിട ഉദ്ഘാടനം 3 ന് രാവിലെ 9.30 ന് നടക്കും. അതോടൊപ്പം കാട്ടിക്കുളം, വെള്ളമുണ്ട, പനമരം എന്നീ 3 ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളുകള്‍ കിഫ്ബി ധനസഹായത്താല്‍ അടിസ്ഥാന സൗകര്യ വികസനം സാധ്യമാക്കുന്ന പദ്ധതിയും, കുഞ്ഞോം ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ 3 കോടി രൂപ പദ്ധതിയും, പനവല്ലി ഗവ.എല്‍പി സ്‌കൂളിന്റെ 65 ലക്ഷം രൂപയുടെ പദ്ധതിയും, പുലിക്കാട് ഗവ.എല്‍പി സ്‌കൂളിന്റെ 85 ലക്ഷം രൂപയുടെ പദ്ധതിയും, വിളമ്പുകണ്ടം ഗവ.എല്‍പി സ്‌കൂളിന്റെ 88.5 ലക്ഷം രൂപയുടെ പദ്ധതിയും 3 ന് രാവിലെ 10.30 ന് മുഖ്യമന്ത്രി വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യും.വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് അധ്യക്ഷനാവും.ധനകാര്യവകുപ്പ് മന്ത്രി ഡോ.തോമസ് ഐസക്, സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, മറ്റു മന്ത്രിമാര്‍ മാനന്തവാടി എംഎല്‍എ ഒ.ആര്‍ കേളു തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും.



Leave a Reply