April 30, 2024

എപ്പോഴും ഓഫ് ലൈനാണ് കരിമത്തെ സോഷ്യൽ മീഡിയ

0
Img 20201001 142658.jpg
സി.വി. ഷിബു
കൽപ്പറ്റ:  : സമൂഹമാധ്യമം എന്നത് എപ്പോഴും ഓൺലൈനിൽ ആയിരിക്കണമെന്ന  ധാരണകൾ തിരുത്തി കുറിക്കുകയാണ്  കരിമത്തെ  സോഷ്യൽ മീഡിയ .   കരിമം നമ്മുടെ പുൽപ്പള്ളി എന്ന പേരിൽ ആറു മാസം മുമ്പ് രൂപീകൃതമായ ഫെയ്സ്ബുക്ക് ഗ്രൂപ്പ്  ഇപ്പോൾ സദാസമയം ഓഫ്‌ലൈനിൽ  ആണ്   പ്രവർത്തിക്കുന്നത് . ലൈക്കും ഷെയറും കമന്റും  ചാറ്റിങ്ങും ഇല്ല . പറമ്പിലും പാടത്തും വഴിയോരത്തും  ജോലിയിലാണ് ഈ കൂട്ടായ്മയിലെ അംഗങ്ങൾ . ഓൺലൈനിൽ പന്ത്രണ്ടായിരത്തിലധികം അംഗങ്ങൾ ഉണ്ടെങ്കിലും  ഓഫ്‌ലൈനിൽ സദാസമയവും എല്ലാ ജോലികൾക്കുമായി  200 പേർ ഉണ്ടാകും.
കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ലോക്ക് ഡൗൺ തുടങ്ങിയതോടെയാണ്  വിരസതയകറ്റാൻ  ഇങ്ങനെയൊരു ഫേസ്ബുക്ക് കൂട്ടായ്മയ്ക്ക് തുടക്കമായതെന്ന്  ഇതിനുപിന്നിൽ പ്രവർത്തിച്ച യുവാക്കൾ പറയുന്നു. പുൽപ്പള്ളിയുടെ പഴയ പേരാണ് കരിമം എന്നത് . പഴമക്കാർ ഇപ്പോഴും പുൽപ്പള്ളി ടൗണിന് കരിമം എന്നാണ് വിളിക്കാറ്. ഈ ഗൃഹാതുരത നിലനിർത്തിയാണ് കൂട്ടായ്മയ്ക്ക് കരിമം എന്ന് പേരിട്ടത്. നഗര സൗന്ദര്യവല്ക്കരണം  കാർഷിക മേഖലയിലെ പ്രവർത്തനങ്ങൾ വന്യമൃഗശല്യം അതിനെതിരെയുള്ള പ്രവർത്തനങ്ങൾ കലാകായിക മത്സരങ്ങൾ മാനസികസമ്മർദ്ദം നേരിടുന്നവർക്കുള്ള കൗൺസിലിംഗ് വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്നവർക്ക് വിദ്യാഭ്യാസ സഹായം എന്നിങ്ങനെ നീളുന്നു കൂട്ടായ്മയുടെ പ്രവർത്തനങ്ങൾ .
ഇതിൻറെ ഭാഗമായി വഴിയോരങ്ങളിൽ മൂവായിരത്തോളം പൂച്ചെടികൾ ആണ് നട്ടുപിടിപ്പിച്ച് പരിപാലിക്കുന്നത്.പൂനെയിൽ നിന്നും കൊണ്ടുവന്ന അന്ന് അരളി ചെടികളാണ് നട്ടുവളർത്തി യിട്ടുള്ളത് ഉള്ളത് ഒരു ചെടിക്ക് ഏകദേശം മുപ്പത് രൂപ ചെലവ് വന്നു. എല്ലാ പ്രവർത്തനങ്ങൾക്കും ആവശ്യമായ തുക കൂട്ടായ്മയിലെ അംഗങ്ങൾ തന്നെയാണ് കണ്ടെത്തുന്നത് .ശുചീകരണം രക്തദാനം നമ്മൾ തുടങ്ങിയ പ്രവർത്തനങ്ങളും നടത്തി വരുന്നുണ്ട്.
    ചാരിറ്റി അല്ല ലക്ഷ്യമിടുന്നത് എങ്കിലും  പ്രദേശത്ത് എന്തെങ്കിലും സഹായം ആവശ്യമുള്ളവർക്ക് അത് നൽകാനും ഇവർ മടി കാണിക്കുന്നില്ല.ഓൺലൈൻ വിദ്യാഭ്യാസം ആരംഭിച്ചതോടെ പ്രതിസന്ധിയിലായ 16 കുടുംബങ്ങൾക്ക് ടെലിവിഷനുകളും 12 കുടുംബങ്ങൾക്ക് സ്മാർട്ട്ഫോണും നൽകി.
ഈ കൂട്ടായ്മയിൽ ഇപ്പോൾ ചില പ്രവാസികളും അംഗങ്ങളായിട്ടുണ്ട്. ഖത്തറിലെ    പ്രവാസികൾ  ചേർന്ന് രൂപീകരിച്ച ഖത്തർ കരിമം എന്ന വാട്സാപ്പ് കൂട്ടായ്മ അഞ്ചുവർഷമായി  ചാരിറ്റി പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ടായിരുന്നു. പ്രളയകാലത്ത് ഉൾപ്പെടെ ലക്ഷക്കണക്കിന് രൂപയുടെ  സേവന പ്രവർത്തനങ്ങളാണ് ഈ കൂട്ടായ്മ നടത്തിയത്. ഇതിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് സേവന പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകിയാണ് കരിമം  നമ്മുടെ പുൽപ്പള്ളി എന്ന കൂട്ടായ്മ രൂപീകരിച്ചത് എന്ന് സംഘാടകരിൽ ഒരാളായ  സിനിമ പ്രവർത്തകൻ ബിജു ജോൺ  പറഞ്ഞു. പ്രവാസിയായ ജെബിൻ ജോൺ അഗസ്റ്റ്യൻ, ജിയോ തോമസ് , ജി.  ജയ്സൺ എന്നിവരാണ് കൂട്ടായ്മയ്ക്ക് നേതൃത്വം കൊടുക്കുന്ന മറ്റുള്ളവർ .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *