May 6, 2024

ട്രൈബൽ മൊബൈൽ മെഡിക്കൽ യൂണിറ്റിന്റെ പ്രവർത്തനം ഉടൻ ആരംഭിക്കണം : എഐവൈഎഫ്

0
ട്രൈബൽ മൊബൈൽ മെഡിക്കൽ യൂണിറ്റിന്റെ പ്രവർത്തനം ഉടൻ ആരംഭിക്കണം എഐവൈഎഫ് മാനന്തവാടി മണ്ഡലം കമ്മിറ്റി. 
 മാനന്തവാടി ജില്ലാ ആശുപത്രിക്ക് കീഴിൽ പ്രവർത്തിച്ചിരുന്ന ട്രൈബൽ മൊബൈൽ മെഡിക്കൽ യൂണിറ്റ് പ്രവർത്തനം നിലച്ചിട്ട് മാസങ്ങളായി. ഒരു ഡോക്ടറും അഞ്ചോളം ജീവനക്കാരും വാഹനവും ഉണ്ടായിരുന്ന മെഡിക്കൽ യൂണിറ്റ് ആദിവാസികൾക്ക് വലിയൊരു ആശ്വാസമായിരുന്നു. യൂണിറ്റിനെ പ്രവർത്തനം നിലച്ചതോടെ ആദിവാസികൾ വളരെയേറെ കഷ്ടത അനുഭവിക്കുകയാണ്. മാനന്തവാടി ജില്ലാ ആശുപത്രി കോവിഡ് ആശുപത്രി ആക്കിമാറ്റിയത് മൂലം ഒ  പി മറ്റു പല സ്ഥലങ്ങളിലും ആണ് പ്രവർത്തിക്കുന്നത് അതുകൊണ്ടുതന്നെ ആദിവാസി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് മാനന്തവാടി ജില്ലാ ആശുപത്രിയിൽ  മുൻകാലങ്ങളിലേതു  പോലെ ചികിത്സ തേടാൻ കഴിയാത്ത അവസ്ഥയാണുള്ളത്. ആദിവാസി കോളനികളിൽ മെഡിക്കൽ ക്യാമ്പുകളും മറ്റും സംഘടിപ്പിച്ചിരുന്നു മൊബൈൽ മെഡിക്കൽ യൂണിറ്റിന് പ്രവർത്തനം ഉടൻ പുനരാരംഭിക്കണം എന്ന് എഐവൈഎഫ് മാനന്തവാടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ആദിവാസികൾക്ക് വേണ്ടി ആരംഭിച്ച യൂണിറ്റ് പ്രവർത്തനം ഡോക്ടർ ഇല്ല എന്ന കാരണത്താൽ നിർത്തി വെക്കുന്നത് പ്രതിഷേധാർഹമാണ്. ട്രൈബൽ മൊബൈൽ മെഡിക്കൽ യൂണിറ്റിന്റെ പ്രവർത്തനം ആരംഭിക്കാൻ നടപടി സ്വീകരിച്ചില്ലെങ്കിൽ ഡിഎംഒ ഓഫീസിലേക്ക് മാർച്ച് അടക്കമുള്ള പ്രത്യക്ഷ സമരപരിപാടികൾക്ക് നേതൃത്വം കൊടുക്കുമെന്നും എഐവൈഎഫ് അറിയിച്ചു. യോഗത്തിൽ മണ്ഡലം സെക്രട്ടറി കെ ബി അജേഷ്, പ്രസിഡണ്ട് ഷിജു കൊമ്മയാട്, രജിത്ത് കമ്മന, അലക്സ് ജോസ്,  ബിനോയി മുതിരേരി, നിഖിൽ പത്മനാഭൻ തുടങ്ങിയവർ സംബന്ധിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *