ഗാന്ധിജയന്തി; വെബിനാര്‍ നടത്തും
മഹാത്മാഗാന്ധിയുടെ കേരള സന്ദര്‍ശനത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ മടക്കിമല മദ്രസാ ഹാളില്‍ വെബിനാര്‍ നടത്തും. രാവിലെ 11 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വെബിനാര്‍ ഉദ്ഘാടനം ചെയ്യും. വയനാട് ജില്ലാ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍, പച്ചപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് വെബിനാര്‍ സംഘടിപ്പിക്കുന്നത്. വെബിനാറില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ ക്ഷേമ – സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. ജില്ലയിലെ ഗ്രാമപഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍ എന്നിവ ഉള്‍പ്പെടെ 26 കേന്ദ്രങ്ങളില്‍ പരിപാടികള്‍ നടക്കും. പ്രമുഖര്‍ വെബിനാറിന്റെ ഭാഗമാകും



Leave a Reply