തുടർപഠനത്തിന് സൗകര്യമില്ല : പട്ടിക വർഗ്ഗ വിദ്യാർത്ഥികൾ കൽപ്പറ്റ എം.എൽ.എ സി കെ ശശീന്ദ്രൻ്റെ ഓഫീസിനുമുന്നിൽ സത്യാഗ്രഹം നടത്തി

പട്ടികവർഗ്ഗ വിദ്യാർഥികളുടെ തുടർപഠന കാര്യത്തിൽ ഇനിയും നീതി നടപ്പായില്ല .
ഗോത്ര വർഗ്ഗ വിദ്യാർത്ഥികൾ കൽപ്പറ്റ എം.എൽ.എ
സി കെ ശശീന്ദ്രൻ്റെ ഓഫീസിനുമുന്നിൽ സത്യാഗ്രഹം നടത്തി.
ആദിവാസി ദളിതർക്കെതിരെയുള്ള വംശീയ വിവേചനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നാലാം ദിവസമാണ് സമരം നടത്തിയത്. ഡിഗ്രി ഉന്നതപഠനത്തിന് എയ്ഡഡ് സ്വയംഭരണ കോളേജുകൾ ഉയർന്ന ഫീസ് വാങ്ങുന്ന നടപടി ഒഴിവാക്കുക, പ്ലസ് വൺ സ്പോട്ട് അലോട്ട്മെൻറ് തട്ടിപ്പ് അവസാനിപ്പിക്കുക, ഓൺലൈൻ പഠന സൗകര്യങ്ങൾ നൽകുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.
നിലവിൽ 2009 കുട്ടികളാണ് ജില്ലയിൽ എസ്എസ്എൽസി ജയിച്ച് ഉപരി പഠനത്തിന് അർഹരായത്. എന്നാൽ 529 പ്ലസ് വൺ സീറ്റുകൾ മാത്രമാണ് ഇപ്പോഴുള്ളത്. ഇവരിൽ ബാക്കിയുള്ള ആയിരക്കണക്കിന് വിദ്യാർത്ഥികൾ വിദ്യാലയങ്ങൾക്ക് പുറത്താണ്. ഇതോടെ പലർക്കും പഠനം തുടർന്നുകൊണ്ടുപോകാൻ കഴിയാതെ നിർത്തേണ്ടിവരും. ഇതിനു പരിഹാരം കാണുന്നതുവരെ സമരം തുടരുമെന്നും, ആദിവാസി ദളിതർക്കെതിരെയുള്ള വംശീയ വിവേചനം അവസാനിപ്പിക്കണമെന്നും ആദിവാസി വനിതാ പ്രസ്ഥാന സംസ്ഥാന പ്രസിഡണ്ട് അമ്മിണി കെ വയനാട് പറഞ്ഞു.
വിഷ്ണു, സത്യശ്രീ, ബിബിൻ, ഗോപിക എന്നിവർ സമരത്തിന് നേതൃത്വം നൽകി. ആദിവാസി വനിത പ്രസ്ഥാനം, ഗോത്രമഹാസഭ, കേരള ആദിവാസി ഫോറം എന്നീ സംഘടനകളുടെ നേതൃത്വത്തിൽ നാളെ വയനാട് കലക്ടറുടെ വസതിക്ക് മുന്നിൽ സമരം നടത്തും.



Leave a Reply