April 19, 2024

‘മദേഴ്സ് മീല്‍’ പദ്ധതിക്ക് ഗാന്ധിജയന്തി ദിനത്തില്‍ തുടക്കമായി

0
Img 20201002 Wa0101.jpg
ഡിസ്റ്റ്രസ് മാനേജ്മെന്റ് കലക്റ്റീവ് ഇന്ത്യ (DMC-I)യുടേയും  ഹോപ്പ് ചാരിറ്റബ്‌ള്‍ സൊസൈറ്റി (ബാംഗ്ലൂര്‍) യുടെയും സം‌യുക്താഭിമുഖ്യത്തില്‍ 'മദേഴ്സ് മീല്‍' എന്ന പദ്ധതിക്ക് ഗാന്ധിജയന്തി ദിനത്തില്‍ തുടക്കമായി. .  കൊറോണകാരണം ജീവിതം വഴിമുട്ടിനില്‍ക്കുന്ന അശരണര്‍ക്ക് തുണയാവുക, എന്ന ആശയം മുന്നോട്ടുവച്ചാണ് മദേഴ്സ് മീല്‍ വിഭാവനം ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് പാലിയേറ്റീവ് കെയറിന്റെ കീഴിലുള്ള, സാന്ത്വനപരിചരണത്തിലുള്ള, കേരളത്തിലെ 1400 കുടുംബങ്ങള്‍ക്ക് ഭക്ഷ്യധാന്യ കിറ്റ്, മാസാമാസം, ആറു മാസത്തേക്ക്, നല്‍കുന്ന പദ്ധതിയാണിത്.
വയനാട് ജില്ലയില്‍ നിന്നും തെരഞ്ഞെടുത്ത അര്‍ഹരായ 100 കുടുംബങ്ങള്‍ക്കുള്ള കിറ്റിന്റെ വിതരണം  പുല്‍‌പ്പള്ളിയില്‍ കോവിഡ് പ്രോട്ടൊക്കോള്‍ അനുസരിച്ച് നടന്നു. . സുല്‍ത്താന്‍ ബത്തേരി എം. എല്‍.എ. . ഐ സി ബാലകൃഷ്ണന്‍ ഉദ്ഘാടനം നിര്‍‌വഹിക്കുന്ന ചടങ്ങില്‍ DMC-I യുടെ വയനാട് ജില്ലാ കോ-ഓഡിനേറ്റര്‍ ഡോ. രാജേഷ് കുമാര്‍ എം.പി, ഹോപ്പ് സൊസൈറ്റിയുടെ സാരഥി ഫാദര്‍ ജോര്‍ജ് കണ്ണന്താനം, പാലിയേറ്റീവ് കെയര്‍ കോ-ഓഡിനേറ്റര്‍  സുബൈര്‍ സി എച്ച് തുടങ്ങിയവര്‍ സംബന്ധിച്ചു..
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *