July 25, 2024

ബി.എസ്. സി. നഴ്സുമാരെ നിയമിക്കാനുള്ള നീക്കത്തിനെതിരെ കെ.ജി. ജെ.പി.എച്ച്. എൻ ആന്റ് സൂപ്പർ വൈേസേഴ്സ് യൂണിയൻ പ്രക്ഷോഭത്തിനൊരുങ്ങുന്നു.

0
 
ഭാരത സർക്കാരിന്റെ ദേശീയ ആരോഗ്യനയത്തിന്റെ ഭാഗമായി രാജ്യത്തെ ഒന്നര ലക്ഷത്തോളം വരുന്ന  ആരോഗ്യ കുടുംബക്ഷേമ ഉപകേന്ദ്രങ്ങളെ ഹെൽത്ത് ആന്റ്  വെൽനെസ്സ് സെന്ററുകളായി ഉയർത്തുന്നത് കേരളത്തിലെ പബ്ലിക് ഹെൽത്ത്‌ നേഴ്സ് വിഭാഗം ജീവനക്കാർ അംഗീകരിക്കുകയും സ്വാഗതം ചെയ്യുകയും ചെയ്യുന്നു.
 എന്നാൽ  കേരളത്തിന്റെ ആരോഗ്യ സൂചിക വികസിത രാജ്യത്തിന്റെ ഒപ്പം എത്തിച്ച ജൂനിയർ പബ്ളിക് ഹെൽത്ത് നേഴ്സസ് ആന്റ് ജൂനിയർ ഹെൽത്ത്  ഇൻസ്പെക്ടർ എന്നിവരെ അവഗണിച്ചു കൊണ്ട്  ഹെൽത്ത് ആന്റ് വെൽനസ്സ് സെന്ററുകളിൽ   മിഡിൽ ലെവൽ ഹെൽത്ത് പ്രൊവൈഡറായി BSc Nurse മാരെ നിയമിക്കുന്നതിനെതിരെ കേരള ഗവൺമെന്റ് ജൂനിയർ പബ്ളിക് ഹെൽത്ത് നേഴ്സസ് ആന്റ് സൂപ്പർവൈസേഴ്സ് യൂണിയൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയാണ്.
  നാഷണൽ ഹെൽത്ത് വിഭാവനം ചെയ്യുന്ന ആയുർ ദൈർഘ്യം, മാതൃശിശു മരണനിരക്ക് തുടങ്ങിയ ആരോഗ്യ സൂചിക ദേശീയ ശരാശരിയിലും വളരെ ഉയർന്നു നിൽക്കുന്ന സാഹചര്യത്തിൽ ദേശീയ കരടുനയത്തിൽ നിന്നു കൊണ്ട് കേരളത്തിന് ആവശ്യമായ ഭൗതീക സാഹചര്യങ്ങൾ ഉയർത്തി subcentre പ്രവർത്തന മികവിലേക്ക് കൊണ്ടുവരികയാണ് 
ഇന്നത്തെ ആവശ്യം .
    90% . സബ്  സെന്ററുകളും അറ്റകുറ്റപണികൾ നടക്കാതെ ചോർന്നൊലിച്ച് ഓഫീസ് സൗകര്യങ്ങളോ സാങ്കേതിക സൗകര്യങ്ങളോ കൃത്യമായി ഇരിപ്പിട സൗകര്യമോ  പോലുമില്ലാത്ത അവസ്ഥയിലാണ്.
     ഈ അവസ്ഥയിൽ പിൻവാതിൽ നിയമനങ്ങളും കരാറടിസ്ഥാന നിയമനങ്ങളും നടത്തി സർവീസ് ചട്ടങ്ങളും സേവന നിയമങ്ങളും തകിടം മറിക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങൾ പ്രതിഷേധാർഹമാണ്.
   2017 നാഷണൽ ഹെൽത്ത് പോളിസിയിൽ  സബ് സെന്ററുകൾ അപ്ഗ്രേഡ് ചെയ്യുമ്പോൾ അഡിഷണൽ പോസ്റ്റായി എൻ.എച്ച്.എം.  കൊണ്ടുവരുന്ന
ബി.എസ്.സി.  നേഴ്സുമാരുടെ ഈ അനാവശ്യ നിയമനം  സർക്കിരിന് അധിക സാമ്പത്തീക ബാദ്ധ്യതയാണ്.
  അർഹതപ്പെട്ട പ്രമോഷൻ തടഞ്ഞുവെച്ചും സബ് സെന്റുകളിൽ മാത്രം ജോലി സാദ്ധ്യതയുള്ള ജെ.പി. എച്ച്. എൻ.  വിഭാഗത്തെ അവഗണിച്ചു കൊണ്ടും,  മെഡിക്കൽ കോളേജ്, ജനറൽ ആശുപത്രി, ജില്ലാ ആശുപത്രി, താലൂക്ക് ആശുപത്രി, പി.എച്ച്.സി. , എഫ് .എച്ച്.സി, സ്വകാര്യ ആശുപത്രികൾ,  വിദേശ രാജ്യങ്ങൾ എന്നിവിടങ്ങളിലെല്ലാം ജോലി സാദ്ധ്യതയുള്ള , എന്നാൽ പബ്ലിക് ഹെൽത്തിൽ  പ്രാവീണ്യം ഇല്ലാത്തതുമായ ബി.എസ്.സി. നഴ്സ്  വിഭാഗത്തിന് പരിശീലനം  നൽകി കൊണ്ട്  സബ് സെന്ററുകളിൽ  നിയമിക്കുന്നത്  കേന്ദ്ര സർക്കാരിന്റെ ഫണ്ട് മോഹിച്ചിട്ടാണ് എന്നതിൽ സംശയമില്ല.
     2019 ഒക്ടോബറിൽ കേരളത്തിലെ മുഴുവൻ പബ്ളിക് ഹെൽത്ത് നേഴ്സുമാരും അണിനിരന്ന് ഒരു പ്രതിഷേധ ധർണ്ണ നടത്തുകയുണ്ടായി . അതിന്റെ വെളിച്ചത്തിൽ അന്നത്തെ സ്റ്റേറ്റ് മിഷൻ ഡയറക്ടർ Bsc Nurse മാരെ FHC കളിൽ മാത്രമെ നിയമിക്കു എന്ന് ഉറപ്പു നൽകിയിരുന്നു. കൂടാതെ ബഹുമാനപ്പെട്ട കേരള .ഹൈകോടതിയിൽ നിന്നും സബ് സെന്ററുകളിൽ .ജെ.പി.എച്ച്. എൻ.  വിഭാഗത്തെ തന്നെ നിയമിക്കണമെന്ന് ഉത്തരവ് ലഭിച്ചിരുന്നു. 
   എന്നാൽ കോടതി ഉത്തരവിനെ മറി കടന്നു കൊണ്ട് ഇപ്പോൾ കോവിഡിന്റെ മറവിൽ Bsc നേഴ്സുമാരെ  നിയമിക്കാനുള്ള എൻ. എച്ച്. എം. ന്റെ  നീക്കത്തെ പബ്ളിക് ഹെൽത്ത് നേഴ്സുമാരുടെ സംഘടന ശക്തമായി പ്രതിഷേധിക്കുകയാണ്.
     ആയതിനാൽ സർക്കാർ  ഈ പ്രശ്നങ്ങൾക്ക്  സത്വര നടപടികൾ സ്വീകരിച്ച് പ്രശ്ന പരിഹാരം കാണാത്ത പക്ഷം പ്രത്യക്ഷ സമര പരിപാടികളുമായി
മുന്നോട്ടു പോകുവാൻ നിർബന്ധിതരാകുമെന്ന്   കെ.ജി. ജെ.പി.എച്ച്. എൻ ആന്റ് സൂപ്പർ വൈേ സേഴ്സ്  യൂണിയന സംസ്ഥാന  പ്രസിഡന്റ്  ജയശ്രീ , സെക്രട്ടറി  രേണുകുമാരി ,
 എന്നിവർ അറിയിച്ചു.
 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *