എന്‍.സി.സി. പരിശീലന കേന്ദ്രം ഉടന്‍ ആരംഭിക്കണമെന്ന് എന്‍.സി.സി ഓഫീസര്‍സ് വെല്‍ഫയര്‍ അസോസിയേഷന്‍
കല്‍പ്പറ്റ:വയനാട് ജില്ലയ്ക്ക് അനുവദിച്ചിട്ടുള്ള എന്‍.സി.സി. പരിശീലന കേന്ദ്രം ഉടന്‍ ആരംഭിക്കണമെന്ന് എന്‍.സി.സി ഓഫീസര്‍സ് വെല്‍ഫയര്‍ അസോസിയേഷന്‍ വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു. ജില്ലയിലെ 38 വിദ്യഭ്യാസ സ്ഥാപനങ്ങളിലെ എന്‍.സി.സി.കേഡറ്റുകളുടെ പരിശീലനത്തിന് വേണ്ടി ഫയറിംങ്ങ് റേയ്ഞ്ചും , ഒബ്‌സ്ട്രിക്കിള്‍ പരിശീലന കേന്ദ്രവും , മിലിട്ടറി കാന്റീനും അനുവദിക്കണമെന്നും കനോവയുടെ ഫൈവ് കെ ബറ്റാലിയന്‍ ഓണ്‍ലൈന്‍ വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു. ട്രെയിനിംങ്ങ് കേന്ദ്രം വരുന്നതോടു കൂടി വയനാട് ജില്ലയിലെ പിന്നോക്ക അവസ്ഥയിലുള്ള ഒട്ടനവധി പേര്‍ക്ക് സൈന്യത്തില്‍ ചേരാനുള്ള മികച്ച അവസരം ലഭിക്കും. ഇപ്പോള്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ കേഡറ്റുകള്‍ ഉള്‍പ്പെടുന്ന ബറ്റാലിയന്‍ വയനാട്ടിലാണ് സ്ഥിതി ചെയ്യുന്നത്.
കേഡറ്റുകള്‍ക്ക് വര്‍ഷാ വര്‍ഷം ലഭിക്കേണ്ട അക്രൂട്ട്‌മെന്റ് ലഭ്യമാക്കാനും, കെയര്‍ടെയ്ക്കര്‍മാരുടെ പി.ആര്‍.സി.എന്‍.കോഴ്‌സിനു അവസരം നല്‍കുവാനും സമ്മേളനം ആവശ്യപ്പെട്ടു.ജില്ലാ സൈനീക ക്ഷേമ ബോര്‍ഡുമായി കൂടിയാലോചിച്ച് എക്‌സ് സര്‍വീസുകാര്‍ക്കും, എ.എന്‍.ഒ മാര്‍ക്കും മിലിട്ടറി കാന്റീന്‍ സൗകര്യം ജില്ലയില്‍ ആരംഭിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ യോഗം ആവശ്യപ്പെട്ടു. ഇപ്പോള്‍ മിലിറ്ററി കാന്റീന്‍ സൗകര്യത്തിനു വേണ്ടി മറ്റ് ജില്ലകളെയാണ് ആശ്രയിക്കുന്നത്.പ്രസിഡണ്ട് ലഫ്റ്റനന്റ് ഡോ. ബഷീര്‍ പൂളയ്ക്കലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ബറ്റാലിയന്‍ തല സമ്മേളനം അഖിലേന്ത്യാ ട്രഷറര്‍ സെക്കന്റ് ഓഫീസര്‍ രാജീവ് തോമസ് ഉത്ഘാടനം ചെയ്തു.ലഫ്റ്റനന്റ് കമാണ്ടര്‍ ഡോ.സിബി മാത്യു മുഖ്യ പ്രഭാഷണം നടത്തി.
സംസ്ഥാന ജനറല്‍ സെക്രട്ടറി അനില്‍. കെ. നായര്‍,ട്രെഷറര്‍ ലഫ്റ്റനന്റ് ഷുക്കൂര്‍ ഇല്ലത്ത്,ഫസ്റ്റ് ഓഫീസര്‍ സുധീര്‍ പി ഗ്രൂപ്പ് ഭാരവാഹികളായ ക്യാപ്റ്റന്‍ കൃഷ്ണ കുമാര്‍,ഫസ്റ്റ് ഓഫീസര്‍ ഷബീര്‍ എം ഐ, ഡോ റ്റി കെ ജലീല്‍, തേര്‍ഡ് ഓഫീസര്‍ പി വി പ്രശാന്ത്, ക്യാപ്റ്റന്‍ രാജീവ് തോമസ്, ലഫ്റ്റനന്റ് കെ. എസ്. പ്രമോദ്, എന്നിവര്‍ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി ഫസ്റ്റ് ഓഫിസര്‍ കൃഷ്ണകുമാര്‍ സ്വാഗതവും തേഡ് ഓഫീസര്‍ മുഹമ്മദ് റാഫി നന്ദിയും അര്‍പ്പിച്ചു.



Leave a Reply