എൻ എസ് എസ് സംസ്ഥാനതല പുരസ്കാര ജേതാക്കളെ ആദരിച്ചു.
കൽപ്പറ്റ : ഹയർ സെക്കന്ററി നാഷണൽ സർവീസ് സ്കീം വയനാട് ജില്ലയിലെ ഈ വർഷത്തെ സംസ്ഥാനതല അവാർഡു ജേതാക്കളെ ജില്ലാതലത്തിൽ ആദരിച്ചു. ജില്ലയിലെ മികച്ച പ്രോഗ്രാം ഓഫീസറായ സുദർശനൻ കെ ഡി, സംസ്ഥാനത്തെ മികച്ച വോളണ്ടിയർ ശ്രീറാം എസ് , ഉത്തര മേഖലയിലെ മികച്ച വൊളണ്ടിയർ അഞ്ജന എം ബി എന്നിവരെയാണ് ആദരിച്ചത്. ഓൺലൈനായി സംഘടിപ്പിച്ച പരിപാടിയിൽ കൽപ്പറ്റ എം എൽ എ സി കെ ശശീന്ദ്രൻ അധ്യക്ഷ പ്രഭാഷണം നടത്തി. തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടന പ്രസംഗത്തിൽ സാമൂഹ്യ സേവന താൽപര്യത്തിന്റെ ആവശ്യകത മുൻനിർത്തി സംസാരിച്ചു. എൻ എസ് എസ് സംസ്ഥാന കോ ഓർഡിനേറ്റർ ഡോ: ജേക്കബ് ജോൺ മുഖ്യ പ്രഭാഷണം നടത്തി. ഹയർ സെക്കന്ററി എൻ എസ് എസ് ഉത്തര മേഖല കൺവീനർ മനോജ് കുമാർ കെ , ഹയർ സെക്കന്ററി ജില്ലാ കോ ഓർഡിനേറ്റർ പ്രസന്ന കെ , രാജേന്ദ്രൻ എം കെ, എന്നിവർ സംസാരിച്ചു.എൻ എസ് എസ് ജില്ലാ കോ-ഓർഡിനേറ്റർ ശ്യാൽ കെ എസ് സ്വാഗതവും മാനന്തവാടി ക്ലസ്റ്റർ കൺവീനർ രവീന്ദ്രൻ കെ നന്ദിയും പ്രകാശിപ്പിച്ചു.



Leave a Reply