റേഷനരി തിരിമറിയിൽ: കുറ്റവാളികളെ ജയിലിലടക്കണം
.
പനമരം:- കുണ്ടാലയിലെ സിവിൽ സപ്ലെെസ് ഗോഡൗണിൽ നടന്ന റേഷനരി തിരിമറിയിൽ എസ്.ഡി.പി.ഐ. പനമരം പഞ്ചായത്ത് കമ്മറ്റി പ്രതിഷേധിച്ചു. പ്രതിസന്ധിയിൽ പൊറുതിമുട്ടുന്ന കൊറോണകാലത്ത് പൊതുജനങ്ങൾക്ക് ആശ്വാസമാവേണ്ട റേഷൻ സംവിധാനം ദുരുപയോഗം ചെയ്യുകയും പൂഴ്ത്തിവെപ്പുകാർക്കും കരിഞ്ചന്തക്കാർക്കും റേഷനരി മറിച്ചുവിൽക്കുകയും ചെയ്ത അധികൃതരേയും ബന്ധപ്പെട്ടവരേയും കേസെടുത്ത് ജയിലിലടക്കണമെന്ന് പന്നമരം പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു. യോഗത്തിൽ പ്രസിഡൻ്റ് സി.എച്ച് അബ്ദുസ്സമദ് അദ്യക്ഷത വഹിച്ചു. മജീദ് എൻ. നിസാർ ,അബ്ദു കോട്ടക്കാരൻ തുടങ്ങിയവർ സംസാരിച്ചു. യൂനുസ് കല്ലങ്കണ്ടി സ്വാഗതവും സലീം കുണ്ടാല നന്ദിയും പറഞ്ഞു.



Leave a Reply