April 25, 2024

തുരങ്ക പാത നിർമ്മാണോദ്ഘാടനം തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട്‌ – കർമ്മസമിതി

0
.: പടിഞ്ഞാറത്തറ: കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിൻ്റെ അനുമതി വാങ്ങാതെ മേപ്പാടി – ആനക്കാംപ്പൊയിൽ തുരങ്ക പാതയുടെ ഉദ്ഘാടന മഹാമഹം നടത്തിയത് അടുത്തു വരുന്ന പഞ്ചായത്തുതിരഞ്ഞെടുപ്പും, നിയമസഭാ തിരഞ്ഞെടുപ്പും ലക്ഷ്യമിട്ടാണെന്ന് പൂഴിത്തോട് – പടിഞ്ഞാറത്തറ ചുരം ബദൽ റോഡ് കർമ്മസമിതി കുറ്റപ്പെടുത്തി.കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിൻ്റെ അനുമതി വാങ്ങാതെ 26 വർഷം മുമ്പ് നിർമ്മാണമാരംഭിച്ച പൂഴിത്തോട് – പടിഞ്ഞാറത്തറ ചുരം ബദൽ പാതക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയമാണ് തടസ്സമെന്ന് പറഞ്ഞ്, ജനങ്ങളെ വഞ്ചിച്ച ജനപ്രതിനിധികൾ കോടികൾ മുടക്കി നടപ്പാകാത്ത ഒരു പദ്ധതിക്ക് വയനാട്ടിൽ തുടക്കമിടുമ്പോൾ എന്തുകൊണ്ടാണ് നിശബ്ദത പാലിക്കുന്നത്.ഈ തുരങ്ക പാതക്ക് അനുമതി ലഭിക്കില്ല എന്നത് പരമമായ യാഥാർത്ഥ്യമാണ്. കർമ്മസമിതിയുടെ സമരമുഖങ്ങളിൽ മോഹന വാഗ്ദാനങ്ങൾ നൽകി ജില്ലയിലെ ജനങ്ങളെ വഞ്ചിച്ച ജനപ്രതിനിധികളുടെ കപട മുഖങ്ങൾ ഇനിയെങ്കിലും ജനം തിരിച്ചറിയണം.183 ഓളം കുടുംബങ്ങളുടെ ഭൂമിയും വീടും സ്ഥാപനങ്ങളും നഷ്ടപ്പെടുത്തി 15 മീറ്റർ വീതിയിൽ സംസ്ഥാന പാത54 ൻ്റെ ഭാഗമാക്കി അറ്റക്കുറ്റ പണിക്കും നവീകരണത്തിനുമായി ഇന്നും കോടികൾ മുടക്കി വരുന്നത പൂഴിത്തോട് പടിഞ്ഞാറത്തറ ചുരം ബദൽ പാതയിൽ ശേഷിക്കുന്നത് വെറും 7 KM മാത്രമാണ്. പരിസ്ഥിതിക്ക് യാതൊരു അഘാതവും വരുത്താതെ മേൽപ്പാലം നിർമ്മിച്ച് ഈ പാത പൂർത്തികരിച്ചാൽ വയനാട് ചുരത്തിലെ ഗതാഗത തടസ്സത്തിന് ശാശ്വത പരിഹാരമാവുകയും ടൂറിസം മേഖലയിൽ വൻ കുതിച്ചു ചാട്ടത്തിന് വഴിയൊരുങ്ങുകയും ചെയ്യുമെന്ന് അറിയാത്ത ജനപ്രതിനിധികളല്ല ജില്ലയിലേത്.ഈ സാദ്ധ്യതകൾ നിലനിൽക്കുമ്പോഴാണ് അനുമതി ലഭിയ്ക്കാത്തതും, പ്രാരംഭ നടപടികൾപ്പോലും നടപ്പിലാക്കാത്ത ഒരു തുരങ്ക പാതയുടെ പേരു പറഞ്ഞ് ജനത്തെ വഞ്ചിക്കുന്നത്. ജനങ്ങളുടെ നികുതി പണംക്കൊണ്ട് നടത്തുന്ന ഈ അഴിമതിക്കും ധൂർത്തിനുമെതിരേ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് തുറന്ന കത്ത് അയച്ചിട്ടുണ്ടെന്നും മറുപടി ലഭിക്കുന്ന മുറക്ക് ഭൂമി നഷ്ടപ്പെട്ടവരെ കേസിൽ കക്ഷി ചേർക്കുമെന്നും കർമ്മസമിതി കോഡിനേറ്റർ കമൽ തുരുത്തിയിൽ പറഞ്ഞു. കോടിക്കണക്കിന് രൂപയുടെ പാറയാണ് ഈ തുരങ്ക പാതയുടെ പിന്നിലെന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. താമരശ്ശേരി ചുരത്തിൽ നിലവിലുള്ള റോഡ് മലയിടിയാതെ പരിപ്പാലിക്കാനോ വീതി കൂട്ടാനോ കഴിയുന്നില്ല. അപ്പോഴാണ് മലയിടിച്ച് അടിയിലൂടെ ഒരു പാത. ഇടുക്കിയിലെ ഗ്യാപ്പ് റോഡ് നിർമ്മാണത്തിലൂടെ കോടികളുടെ പാറ പൊട്ടിച്ചു കടത്തി പാത പാതി വഴിയിൽ ഉപേക്ഷിച്ച സർക്കാർ കുതിരാൻ തുരങ്കത്തിൻ്റെ കാര്യത്തിൽ ഇപ്പോൾ ഒന്നും മിണ്ടുന്നില്ല. അതിനിടയിലാണ് അനേകം പേരുടെ ജീവനെടുത്ത മേപ്പാടി പുത്തുമലയുടെ വിളിപ്പാടകലേ മറ്റൊരു വെള്ളാനയാവാൻ ഒരു തുരങ്ക പാത ഇതിലെ പകൽക്കൊള്ള വയനാടൻ ജനത  ഇനിയെങ്കിലും തിരിച്ചറിയണമെന്ന് കർമ്മസമിതി ചൂണ്ടിക്കാട്ടി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *