ലക്കിടിയിൽ മാവോയിസ്റ്റിന്റെ മരണം:പോലീസിനെ വെള്ളപൂശി മജിസ്റ്റീരിയൽ റിപ്പോർട്ട് സമർപ്പിച്ചു

കൽപ്പറ്റ.ലക്കിടിയിൽ മാവോയിസ്റ്റിന്റെ മരണം:പോലീസിനെ വെള്ളപൂശി മജിസ്റ്റീരിയൽ റിപ്പോർട്ട് സമർപ്പിച്ചു.
ഗൂഢാലോചനയില്ലെന്ന് മുൻ ജില്ലാ കളക്ടർ എ ആർ അജയ കുമാർ നൽകിയ 250 പേജുള്ള റിപ്പോർട്ടിൽ.
വയനാട് ലക്കിടി മാവോയിസ്റ്റ് വെടി വെപ്പ് സംബന്ധിച്ച് മുൻ ജില്ലാ കളക്ട്ടർ AR. അജയകുമാർ ആണ് 250 പേജുള്ള റിപ്പോർട്ട് ജില്ലാ സെഷൻസ് കോടതിയിൽ സമർപ്പിച്ചത്.ഫോറൻസിക് റിപ്പോർട്ടിലെ വൈരുദ്ധ്യങ്ങൾ പരിഗണിക്കാതെയുള്ള റിപ്പോർട്ട് വസ്തുതാവിരുദ്ധമായ റിപ്പോർട്ടാണെന്ന് കൊല്ലപ്പെട്ട ജലീലിന്റെ ബന്ധുക്കൾ ആരോപിച്ചു
ബാലിസ്റ്റിക് റിപ്പോർട്ടും ഫോറൻസിക് റിപ്പോർട്ടും മജിസ്ട്രേറ്റ് പരിശോധനാ വിധേയമാക്കിയിട്ടില്ലാ ആ അപൂർണമായ റിപ്പോർട്ട് എന്ന് കൊല്ലപ്പെട്ട സി പി.ജലീലിൻ്റെ സഹോദരൻ സി.പി. റഷീദ്.
മജിസ്റ്റീരിയൽ അന്വേഷണ റിപ്പോർട്ടിൽ പൊലീസിന് ക്ളീൻ ചിറ്റാണ് നൽകിയിരിക്കുന്നത് പൊലീസ് ഗൂഡാലോചന ഇല്ലെന്ന് ജില്ലാ മജിസ്ട്രേറ്റും അന്ന് ജില്ലാ കളക്ട്ടറുമായിരുന്നു AR അജയകുമാർ നൽകിയ റിപ്പോർട്ട് . റിപ്പോർട്ട് കൽപ്പറ്റ ജില്ലാ കോടതിയിലാണ് സമർപ്പിച്ചത്. ഏഴ് മാസത്തോളം റിപ്പോർട്ട് സമർപ്പിക്കാതെ മറച്ച് വെക്കുകയായിരുന്നു. രണ്ട് പേർ വെടിവച്ചു വെന്ന ആദ്യ റിപ്പോർട്ടിനെ തള്ളികളയുന്ന താണ് ഫോറൻസിക്ക് റിപ്പോർട്ട്. മാത്രമല്ല ഫോറൻസിക്ക് റിപ്പോർട്ടിൽ ജലീൽ വെടി വെച്ചിട്ടില്ലെന്ന് വ്യക്തമാക്കിയിരുന്നതായും ജലീലിന്റെ സഹോദരൻ സി.പി. റഷീദ് പ
റഞ്ഞു.



Leave a Reply