വയനാട്ടിൽ 103 പേര്‍ക്ക് രോഗമുക്തി : 192 പേര്‍ പുതുതായി നിരീക്ഷണത്തില്‍
മേപ്പാടി സ്വദേശികള്‍ 13, കല്‍പ്പറ്റ സ്വദേശികള്‍ 11, തൊണ്ടര്‍നാട് സ്വദേശികള്‍ 5, തവിഞ്ഞാല്‍, എടവക, മാനന്തവാടി സ്വദേശികളായ 4 പേര്‍ വീതം, പനമരം, വെള്ളമുണ്ട, ബത്തേരി, കണിയാമ്പറ്റ സ്വദേശികളായ 3 പേര്‍ വീതം, തരിയോട്, പൊഴുതന സ്വദേശികളായ 2 പേര്‍ വീതം, ബത്തേരി, പടിഞ്ഞാറത്തറ, നെന്മേനി, സ്വദേശികളായ ഓരോരുത്തരും രണ്ട് മലപ്പുറം സ്വദേശികളും ഒരു കോഴിക്കോട് സ്വദേശിയും 7 പശ്ചിമ ബംഗാള്‍ സ്വദേശികളും ഒരു തമിഴ്‌നാട് സ്വദേശിയും വീടുകളില്‍ നിരീക്ഷണത്തിലായിരുന്ന 32 പേരുമാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.
192 പേര്‍ പുതുതായി നിരീക്ഷണത്തില്‍
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (12.10) പുതുതായി നിരീക്ഷണ ത്തിലായത് 192 പേരാണ്. 247 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 4522 പേര്‍. ഇന്ന് വന്ന 34 പേര്‍ ഉള്‍പ്പെടെ 851 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 312 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 108502 സാമ്പിളുകളില്‍ 106078 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 101063 നെഗറ്റീവും 5015 പോസിറ്റീവുമാണ്.



Leave a Reply