ട്രൈബൽ മൊബൈൽ മെഡിക്കൽ യൂണിറ്റ് തുടങ്ങിയില്ല : എ.ഐ.വൈ.എഫ് ഡി എം ഒ ഓഫിസിന് മുമ്പിൽ ധർണ്ണ നടത്തി

മാനന്തവാടി:മാനന്തവാടി ജില്ലാ ആശുപത്രിക്ക് കീഴിൽ പ്രവർത്തിച്ചിരുന്ന ട്രൈബൽ മൊബൈൽ മെഡിക്കൽ യൂണിറ്റ് പ്രവർത്തനം നിലച്ചിട്ട് മാസങ്ങളായി.ഡോക്ടറും അഞ്ചോളം ജീവനക്കാരും വാഹനവും ഉണ്ടായിരുന്ന മെഡിക്കൽ യൂണിറ്റ് ആദിവാസികൾക്ക് വലിയൊരു ആശ്വാസമായിരുന്നു. യൂണിറ്റിനെ പ്രവർത്തനം പുനരംഭിക്കണമെന്ന് ആവശ്യപ്പെട്ട് എ ഐ വൈ എഫ് മാനന്തവാടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഡിഎംഒ ഓഫിസിന് മുമ്പിൽ ധർണ്ണ നടത്തി. മാനന്തവാടി ജില്ലാ ആശുപത്രി കോവിഡ് ആശുപത്രി ആക്കിമാറ്റിയത് മൂലം ഒ പി മറ്റു പല സ്ഥലങ്ങളിലും ആണ് പ്രവർത്തിക്കുന്നത്. അതുകൊണ്ടുതന്നെ ആദിവാസി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് മാനന്തവാടി ജില്ലാ ആശുപത്രിയിൽ മുൻകാലങ്ങളിലേതു പോലെ ചികിത്സ തേടാൻ കഴിയാത്ത അവസ്ഥയാണുള്ളത്.
ആദിവാസി കോളനികളിൽ മെഡിക്കൽ ക്യാമ്പുകളും മറ്റും സംഘടിപ്പിച്ചിരുന്നു മൊബൈൽ മെഡിക്കൽ യൂണിറ്റിന് പ്രവർത്തനം ഉടൻ പുനരാരംഭിക്കണമെന്ന് എഐവൈഎഫ് മാനന്തവാടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ആദിവാസികൾക്ക് വേണ്ടി ആരംഭിച്ച യൂണിറ്റ് പ്രവർത്തനം ഡോക്ടർ ഇല്ല എന്ന കാരണത്താൽ നിർത്തി വെക്കുന്നത് പ്രതിഷേധാർഹമാണന്ന് സമരം ഉദ്ഘാടം ചെയ്ത എഐവൈഎഫ് നേതാവും സി.പി.ഐ ജില്ല കൗൺസിൽ അംഗവുമായ രജിത്ത് കമ്മന കുറ്റപ്പെടുത്തി. നിഖിൽ പത്മനൻ അധ്യക്ഷത വഹിച്ചു .കെ ബി അജേഷ്, മനോജ് ഒഴക്കോടി തുടങ്ങിയവർ പ്രസംഗിച്ചു.



Leave a Reply