കേരള കായിക ദിനം ആചരിച്ചു

.
കേരള സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിന്‍റെ സ്ഥാപകനും, ആദ്യ പ്രസിഡണ്ടുമായ ലഫ്റ്റണല്‍ കേണല്‍ ഗോദവര്‍മ്മ രാജയുടെ 112-ാം ജന്‍മദിനമായ ഒക്ടോബര്‍ 13 ന് സംസ്ഥാന കായിക ദിനാചരണത്തിന്‍റെ ഭാഗമായി ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ അനുസ്മരണം നടത്തി. അനുസ്മരണ ചടങ്ങ് സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ സ്റ്റാന്‍റിംഗ് കമ്മിറ്റി അംഗം കെ. റഫീഖ് ഉദ്ഘാടനം ചെയ്തു. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് എം. മധു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ഭരണസമിതി അംഗങ്ങളായ എ.ഡി ജോണ്‍, പി.കെ അയൂബ് എന്നിവര്‍ സംസാരിച്ചു. സാജിദ് എന്‍.സി സ്വാഗതവും, കെ.പി വിജയ് ടീച്ചര്‍ നന്ദിയും പറഞ്ഞു.



Leave a Reply